ഖത്തർ ലോകകപ്പിന് ശേഷം നടന്ന ആദ്യ അന്താരഷ്ട്ര മത്സരങ്ങളിൽ അര്ജന്റീന മികച്ച വിജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ അര്ജന്റീന രണ്ടാം മത്സരത്തിൽ കുറസാവോയെ ഏഴു ഗോളുകൾക്ക് കീഴടക്കി. സൂപ്പർ താരം ലയണൽ മെസ്സി രണ്ടു മത്സരങ്ങളിൽ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
പനാമയ്‌ക്കെതിരെ ഒരു ഗോളും കുറക്കാവോയ്‌ക്കെതിരെ മൂന്ന് ഗോളുകളും നേടി അര്ജന്റീന ജേഴ്സിയിൽ 100 ഗോളുകൾ എന്ന നാഴികക്കല്ല് പിന്നിടും ചെയ്തു.രണ്ടു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടിയ മെസ്സി ആൽബിസെലെസ്റ്റിനൊപ്പം 102 ഗോളിലെത്തി.പോർച്ചുഗലിനായി 122 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇറാന്റെ അലി ദേയിയ്ക്കും (109) ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് അർജന്റീനിയൻ. മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗൽ ജേഴ്സിയിൽ മികച്ച പ്രകടനം പുറത്തെടുത്തു. യൂറോ 2024 യോഗ്യത മത്സരത്തിൽ ലിച്ചെൻസ്റ്റൈൻ ലക്സംബർഗ് എന്നിവർക്ക്ക്തിരെ രണ്ടു ഗോളുകൾ വീതം നേടി .
നിലവിലെ ഫിഫ റാങ്കിംഗ് അനുസരിച്ച് ഏറ്റവും പ്രധാനപ്പെട്ട ടീമുകൾക്കെതിരെ ലോക ഫുട്ബോളിലെ മുൻനിര സ്കോറർമാരിൽ ആരാണ് കൂടുതൽ ഗോളുകൾ നേടിയതെന്ന് നമുക്ക് പരിശോധിക്കാം. നിലവിലെ റാങ്കിങ് അനുസരിച്ച് ആദ്യ പത്തു സ്ഥാനങ്ങളിൽ ഇവരാനുളളത്.1) ബ്രസീൽ2) അർജന്റീന 3) ഫ്രാൻസ് 4) ബെൽജിയം 5) ഇംഗ്ലണ്ട് 6) നെതർലൻഡ്സ്7) ക്രൊയേഷ്യ 8) ഇറ്റലി 9) പോർച്ചുഗൽ) സ്പെയിൻ. ടോപ് 10 ടീമുകൾക്കെതിരെ ലയണൽ മെസ്സി 15 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിനെതിരെ അഞ്ചും ഫ്രാൻസ് ക്രോയേഷ്യ എന്നിവർക്കെതിരെ മൂന്നും ഗോളുകൾ നേടിയിട്ടുണ്ട്.
El gol 100 de Messi con la selección, nunca te retires Leo.pic.twitter.com/7tBvNc10qj
— Kratos Culé (@KratosCule) March 29, 2023
സ്പെയിനെതിരെ രണ്ടും നെതർലൻഡ്സ് , പോർച്ചുഗൽ എന്നിവർക്കെതിരെ ഓരോ ഗോൾ നേടിയിട്ടുണ്ട്.ബെൽജിയം, ഇംഗ്ലണ്ട്, ഇറ്റലി എന്നിവർക്കെതിരെ മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല. ടോപ് 10 ടീമുകൾക്കെതിരെ റൊണാൾഡോ 14 ഗോളുകൾ നേടിയിട്ടുണ്ട്.നെതർലൻഡ്സ്നെതിരെ നാലും ബെൽജിയൻ സ്പെയിൻ എന്നിവർക്കെതിരെ മൂന്നും ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസിനെതിരെ രണ്ടും അര്ജന്റീന ക്രോയേഷ്യ എന്നിവർക്കെതിരെ ഓരോ ഗോളും നേടിയിട്ടുണ്ട്.2011 മാർച്ച് 9 ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന 2-1 ന് പോർച്ചുഗലിനെ തോൽപ്പിച്ച ദിവസം മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോളുകൾ നേടിയിട്ടുണ്ട്.