അർഹിക്കാത്ത പുരസ്കാരം മെസ്സി നേടി? പരോക്ഷ ട്രോളുമായി റൊണാൾഡോ

ലോക ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് നൽകുന്ന ഗ്ലോബ് സോക്കർ അവാർഡിന്റെ ഇത്തവണത്തെ എഡിഷൻ കഴിഞ്ഞ ദിവസം പൂർത്തിയായി. സൂപ്പർ താരമായ ക്രിസ്റ്റിയാനോ റൊണാൾഡോ ഫാൻസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരത്തിനുള്ളതും ഏറ്റവും മികച്ച ഗോൾ സ്കോറർക്കുള്ളതുമായ മൂന്നോളം പുരസ്കാരങ്ങൾ സ്വന്തമാക്കി.

അതേസമയം ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ സൂപ്പർ താരമായ എർലിംഗ് ഹാലൻഡാണ്. എർലിംഗ് ഹാലൻഡ് പുരസ്‌കാരം സ്വന്തമാക്കിയതിന് മുൻപും ശേഷവുമായി ഹാലൻഡ് ഈ പുരസ്‌കാരത്തിനു അർഹനാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ പലവട്ടം പറയുന്നതായി നമുക്ക് കാണാനാവും.

അല്പം ദിവസങ്ങൾക്ക് മുമ്പ് ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ മെസ്സിയാണ് ഹാലൻഡിനെ മറികടന്നുകൊണ്ട് ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത്. ലിയോ മെസ്സി ഫിഫ ദി ബെസ്റ്റ് അവാർഡ് നേടിയതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് നേരിട്ടത്. എർലിംഗ് ഹാലൻഡ് ആണ് ഏറ്റവും മികച്ച താരമെന്നും ലിയോ മെസ്സി ഒരിക്കലും അർഹിക്കാത്ത പുരസ്കാരമാണ് സ്വന്തമാക്കിയത് എന്നുമാണ് വിമർശനങ്ങൾ.

ഇതിന് പിന്നാലെയാണ് ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിൽ ക്രിസ്ത്യാനോ റൊണാൾഡോ പലതവണ കഴിഞ്ഞവർഷത്തിലെ ഏറ്റവും മികച്ച താരം എർലിംഗ് ഹാലൻഡ് ആണെന്നും അവൻ അവൻ തന്നെയാണ് ഈ പുരസ്കാരം സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ അർഹതയുള്ള താരമെന്നും പറയുന്നത്. കൂടാതെ ലിയോ മെസ്സി കഴിഞ്ഞ സീസൺ വരെ കളിച്ച ഫ്രഞ്ച് ലീഗിനെക്കാൾ മികച്ചതാണ് സൗദിയിലെ ഫുട്ബോൾ ലീഗെന്നും റൊണാൾഡോ സൂചിപ്പിച്ചു.

2.4/5 - (7 votes)
Cristiano RonaldoLionel Messi