ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ ദിദിയർ ദെഷാംപ്‌സിന്റെ കരാർ നാലുവർഷത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് പരിശീലകനാവാനുള്ള സിനദീൻ സിദാന്റെ മോഹങ്ങൾക്ക് വലിയ തിരിച്ചടിയായി.ഫ്രഞ്ച് ദേശീയ ടീമിനെ 2022 ലോകകപ്പ് ഫൈനലിലേക്ക് നയിച്ചതിന് ശേഷം ലെസ് ബ്ലൂസ് കോച്ച് 2026 ലോകകപ്പ് വരെ തുടരും.
ലോകകപ്പ് ഫൈനലിൽ അര്ജന്റീനയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആണ് ഫ്രാൻസ് ഫ്രാൻസ് കീഴടങ്ങിയത്.ജൂണിൽ ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ, ഭാവിയിൽ ലെസ് ബ്ലൂസിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം സിദാൻ പ്രകടിപ്പിചിരുന്നു.”എനിക്ക് [ഫ്രാൻസ് കോച്ചാകാൻ] ആഗ്രഹമുണ്ട്, തീർച്ചയായും ഞാൻ അത് ചെയ്യും, ഒരു ദിവസം ഞാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സിദാൻ പറഞ്ഞു.2022 ലോകകപ്പിന് പിന്നാലെ ബ്രസീലും പോർച്ചുഗലും അമേരിക്കയും പുതിയ പരിശീലകരെ തേടുകയാണ്. എന്നാൽ മറ്റൊരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നതിൽ സിദാന് വലിയ താല്പര്യമില്ല ,ഭാഷാ തടസ്സവും ഒരു പ്രധാന ഘടകമാണെന്ന് പറയപ്പെടുന്നു.
യുഎസ് പുരുഷ ദേശീയ ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ചായി ഗ്രെഗ് ബെർഹാൾട്ടറിന് പകരക്കാരനാകാനുള്ള ലാഭകരമായ ഓഫർ സിനദീൻ സിദാൻ നിരസിച്ചതായി എൽ എക്വിപ്പ് റിപ്പോർട്ട് ചെയ്തു.മുൻ ലോകകപ്പ് ജേതാവായ ഫ്രാൻസ് ഇതിഹാസത്തിന് യുഎസ് എഫ്എ ഉയർന്ന ശമ്പളവും മൂന്ന് വർഷത്തെ കരാറും വാഗ്ദാനം ചെയ്തു.യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന്റെ അടുത്ത പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.എന്നാൽ യൂറോപ്പിൽ തുടരാൻ തീരുമാനിച്ചതിനാൽ സിദാൻ കരാർ നിരസിച്ചു. മുൻ അറ്റാക്കിംഗ് മിഡ്‌ഫീൽഡർ രണ്ട് ടേം (2016-18, 2019-2021) റയൽ മാഡ്രിഡിനെ പരിശീലിപ്പിച്ചതിന് ശേഷം നിലവിൽ ക്ലബ്ബുകളൊന്നുമില്ല.
Zinedine Zidane has won 13 trophies as a manager.
— ESPN FC (@ESPNFC) January 7, 2023
With Didier Dechamps' recent France contract renewal, where will Zidane end up next? 👀 pic.twitter.com/OLCKmXbIe2
2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുമ്പ്, ദിദിയർ ദെഷാംപ്‌സിൽ നിന്ന് ഫ്രഞ്ച് ദേശീയ ടീമിന്റെ കടിഞ്ഞാണ് 50-കാരൻ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ 2018 ലോകകപ്പ് വിജയത്തിലേക്കും 2022 ലോകകപ്പിലെ റണ്ണറപ്പിലേക്കും ഫ്രാൻസിനെ നയിച്ചതിന് ശേഷം ദെഷാംപ്‌സിന്റെ കരാർ മൂന്ന് വർഷത്തേക്ക് കൂടി ഫ്രാൻസ് എഫ്‌എ നീട്ടിയതോടെ ആ ഊഹാപോഹങ്ങൾ ശനിയാഴ്ച അവസാനിച്ചു.
Zinedine Zidane has reportedly rejected an offer to coach the USMNT, per @lequipe.
— USMNT Only (@usmntonly) January 7, 2023
He does not want to coach a national team unless it's France. pic.twitter.com/Uiq31w6f0V
യുവന്റസ് സിദാന്റെ ഒരു ഓപ്‌ഷനായിരിക്കാം, പക്ഷേ അവരുടെ ഫോം വീണ്ടും കണ്ടെത്താൻ തന്റെ ടീമിനെ സഹായിക്കാൻ മാസിമിലിയാനോ അല്ലെഗ്രിക്ക് കഴിഞ്ഞതോടെ ആ സാധ്യതയും അവസാനിച്ചു.ഖത്തർ അമീർ തമീം ബെൻ ഹമദ് അൽതാനി സിദാനെ വളരെ ഉയർന്ന ബഹുമാനത്തോടെയാണ് കാണുന്നത് എന്ന് L’Equipe സൂചിപ്പിച്ചു.എന്നാൽ ക്ലബിൽ ചില കാര്യങ്ങൾ മാറിയില്ലെങ്കിൽ സിദാൻ പാരീസ് സെന്റ് ജെർമെയ്ൻ ഓഫർ സ്വീകരിക്കില്ല.