തിങ്കളാഴ്ച ലയണൽ മെസ്സി തന്റെ റെക്കോഡ് വർധിപ്പിച്ച എട്ടാമത്തെ ബാലൻ ഡി ഓർ നേടിയതിന് ശേഷം പല പ്രസിദ്ധരും അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ദിദിയർ ദെഷാംപ്‌സ് കൂടി ഈ അവസരത്തിൽ ലയണൽ മെസ്സിയെ അഭിനന്ദിച്ചിരിക്കുകയാണ്. 2022 ഡിസംബറിൽ ലോകകപ്പ് കിരീടം ചൂടിയ മെസ്സിക്ക് പാരീസ് സെന്റ് ജെർമെയ്‌നിനായി 41 ഗോളുകളും ധാരാളം അസിസ്റ്റുകളും നേടിയ മികച്ച കണക്കുകൾ കൂടി ഒപ്പമുണ്ടായിരുന്നു.
അർജന്റീനൻ ഇതിഹാസത്തിന്റെ ഒരു അസാധാരണമായ സീസൺ ആയിരുന്നു അദ്ദേഹം ലോകകപ്പ് നേടിയ പി എസ് ജി ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്തെ മെസ്സിയുടെ കാലഘട്ടം. എന്നാൽ ലിയോ മെസ്സിയുടെ 2023ലെ ബാലൻ ഡി ഓർ നേട്ടത്തിന് പിന്നാലെ ഫ്രാൻസിന്റെ മുഖ്യ പരിശീലകനായ ദിദിയർ ദെഷാംപ്‌സിനോട് “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ലയണൽ മെസ്സിയാണ് – എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ” – എന്ന് ചോദിക്കപ്പെട്ടിരുന്നു.ഇതിന് ഫ്രാൻസിന്റെ മുഖ്യ പരിശീലകനായ ദിദിയർ ദെഷാംപ്‌സ് പറഞ്ഞ മറുപടി ഇപ്പോൾ മാധ്യമങ്ങളിലൂടെ വ്യാപിച്ചിരിക്കുകയാണ്.
” ലയണൽ മെസ്സി ലോകത്തെ എക്കാലത്തെ മികച്ച താരം ആണെന്നാണ് അർജന്റീനയിൽ ഉള്ളവരെല്ലാം ആകാശപ്പെടുന്നത്. എന്നാൽ ഇതിഹാസമായ പോർച്ചുഗലിന്റെ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയെക്കാളും,അല്ലെങ്കിൽ പ്രായം കുറഞ്ഞ ഫ്രാൻസിന്റെ മികച്ച മുൻനിര താരമായ കിലിയൻ എംബാപ്പേയെക്കാളും ലിയോ മെസ്സി മികച്ചതാണെന്ന് പറയാൻ എനിക്ക് പ്രയാസമുണ്ട് . തീർച്ചയായും അർജന്റീനയുടെ ലയണൽ മെസ്സിയും, പോർച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാൾഡോയും, ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ കിലിയൻ എം ബാപ്പെയും ലോക ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ വ്യക്തിമുദ്ര അടയാളപ്പെടുത്തിയ കളിക്കാരാണ്” – എന്നാണ് അദ്ദേഹം പറഞ്ഞത്.ഗെറ്റ് ഫുട്ബോൾ ന്യൂസ് ഓഫ് ഫ്രാൻസ് വഴിയായിരുന്നു തന്റെ അഭിപ്രായം ദിദിയർ ദെഷാംപ്‌സ് പങ്കുവെച്ചത് .
🚨DESCHAMPS:
— CristianoXtra (@CristianoXtra_) October 31, 2023
Do you feel that Messi is the best player of all time?
"The Argentines say so but it's difficult to say that Messi is better than (Cristiano) Ronaldo or Mbappé, who is younger. They are players who have marked the history of world football." pic.twitter.com/MtlCW2NtYR
ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയിരിക്കുന്നത് ലയണൽ മെസ്സി തന്നെയാണ് . സൂപ്പർതാരം ലയണൽ മെസ്സിക്ക് 8 ബാലൻ ഡി ഓർ കളാണ് ഇപ്പോൾ നിലവിലുള്ളത്. ക്രിസ്ത്യാനോ റൊണാൾഡോ 5 ബാലൻ ഡി ഓറുകളും നേടിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്ന എംബാപ്പെക്ക് ഇതുവരെ ഒരെണ്ണം പോലും നേടാനായിട്ടില്ല. അദ്ദേഹം മൂന്നാം സ്ഥാനത്തായിരുന്നു ബാലൻ ഡി ഓർ നോമിനേഷനുകളിൽ ഉണ്ടായിരുന്നത്.