ആരാധകർക്ക് വലിയ നിരാശ നൽകികൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബിനോട് വിട പറഞ്ഞിരിക്കുകയാണ്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ക്ലബ്ബിലെ തന്റെ രണ്ട് വര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ ദിമിത്രിയോസ് ആരാധകരോട് നന്ദിയും അറിയിച്ചു. ബ്ലാസ്റ്റേഴ്സിലെത്തിയ നാൾ മുതൽ ക്ലബ്ബിനായി മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ ഗ്രീക്ക് സ്ട്രൈക്കെർക്ക് സാധിച്ചിരുന്നു. ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ പട്ടവും ദിമി സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്സിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍അടിച്ചുകൂട്ടിയ താരമാണ് ദിമി.
ISL 2023-24 Golden Boot winner Dimitrios Diamantakos has bid farewell to Kerala Blasters! 🙃
— Khel Now (@KhelNow) May 20, 2024
What can be his next destination? 👀#IndianFootball #ISL #Transfers #KeralaBlasters #KBFC pic.twitter.com/A6RalJRUb7
ഈ സീസൺ അവസാനിച്ചതോടുകൂടി അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്‌സുമായുള്ള കോൺട്രാക്ട് പൂർത്തിയായിരുന്നു.ഈ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.അദ്ദേഹം ആഗ്രഹിച്ച രൂപത്തിലുള്ള ഒരു ഓഫർ നൽകാതിരിരുന്നതോടെ വല്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു.ഏത് ക്ലബ്ബിലേക്കാണ് അദ്ദേഹം പോകുന്നത് എന്നത് വ്യക്തമല്ല.
🚨| OFFICIAL: Dimitrios Diamantakos confirmed he is leaving the club. #KBFC pic.twitter.com/qNhCpfueSw
— KBFC XTRA (@kbfcxtra) May 20, 2024
ഐഎസ്എല്ലിൽ തന്നെ തുടരുമോ അതോ മറ്റെവിടെയെങ്കിലും പോകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.ഐഎസ്എല്ലിലെ പല ക്ലബ്ബുകൾക്കും അദ്ദേഹത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രത്യേകിച്ച് ഈസ്റ്റ് ബംഗാൾ,മുംബൈ സിറ്റി,ബംഗളൂരു എഫ്സി എന്നിവരൊക്കെ ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചതാണ്.