ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വലിയ ഊർജ്ജം നൽകുന്ന താരമാണ് ഗ്രീക്ക് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസ്. ഈ സീസണിലെ ലീഗിലെ ടോപ് സ്കോററായ ഡിമിട്രിയോസ് 15 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.മാത്രമല്ല ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരവും ദിമി തന്നെയാണ്.
ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ പരിക്കേറ്റ് പുറത്ത് പോയതിനു ശേഷം ഡിമിട്രിയോസിന്റെ മികവാണ് ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിച്ചത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല. ഗ്രീക്ക് താരത്തിന്റെ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. താരവുമായുള്ള ക്ലബ്ബിന്റെ കരാർ വിപുലീകരണ ചർച്ചകൾ നിലവിൽ പുരോഗതി കാണിക്കുന്നില്ല.
കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ദിമി അടുത്ത സീസണിൽ തുടരാനുള്ള സാധ്യതകൾ കുറവായാണ് കാണപ്പെടുന്നത്. അതേസമയം ബ്ലാസ്റ്റേഴ്സ് നൽകിയ ഓഫറുകൾ കൂടാതെ ഐ എസ് എലിൽ നിന്നുമുള്ള മറ്റു ടീമുകളുടെ ഓഫറുകളും ദിമിത്രിയോസിനു മുന്നിലുണ്ട്.നിലവിൽ നാല് ഐഎസ്എൽ ക്ലബ്ബുകളിൽ നിന്നും ദിമിക്ക് ഓഫറുകൾ ലഭിച്ചു കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
🚨🌕| Dimitrios Diamantakos has 3 offers from ISL clubs. He also has extension offer from Kerala Blasters. @_inkandball_ #KeralaBlasters pic.twitter.com/MvmCWBziKB
— Blasters Zone (@BlastersZone) March 15, 2024
ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എഫ്സി തുടങ്ങിയ വമ്പന്മാർ ബ്ലാസ്റ്റേഴ്സ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മുംബൈ സിറ്റി മുന്നിട്ടുനിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്.