ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പുർ എഫ്സിയെ നേരിടും . ഞായറാഴ്ച കൊച്ചിയിൽ വെച്ചാണ് മത്സരം നടക്കുക.ആദ്യത്തെ മത്സരത്തിൽ തന്നെ മികച്ച പ്രകടനം നടത്തി ബെംഗളൂരുവിനെ കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിലും വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ്ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ജംഷഡ്പുരിനെതിരെ ആദ്യ മത്സരം കളിക്കാതിരുന്ന ഗ്രീക്ക് സൂപ്പർ താരമായ ദിമിട്രിയോസ് ഡയമണ്ടക്കോസും ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയും അടുത്ത മത്സരത്തിൽ കളിച്ചേക്കും. പരിക്കിൽ നിന്ന് മുക്തരായെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇരുവർക്കും വിശ്രമം നൽകിയിരുന്നു.
അതേസമയം, പരിക്കിൽ നിന്ന് മോചിതനായ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച് അടുത്ത മത്സരത്തിൽ ഇറങ്ങാനാണ് സാധ്യത.ഡ്യുറാൻഡ് കപ്പിനിടെയാണ് ഡയമണ്ടക്കോസിന് പരുക്കേറ്റത്. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായിരുന്നു ഗ്രീക്ക് സ്ട്രൈക്കർ.
🚨🥇 Dimitrios Diamantakos likely to be available for match against Jamshedpur FC @ManoramaDaily #KBFC pic.twitter.com/yZD0tSPE8p
— KBFC XTRA (@kbfcxtra) September 29, 2023
അതേസമയം അടുത്ത മത്സരത്തിൽ താരത്തെ ഇറക്കാൻ പരിശീലകൻ തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്ലേയിങ് ഇലവനിലില്ലെങ്കിലും പകരക്കാരുടെ നിരയിൽ ദിമിത്രി ഉണ്ടാകുമെന്നാണു സൂചന.