കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനായ ഉറുഗ്വ താരം അഡ്രിയൻ ലൂണയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ തീരാൻ നഷ്ടമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ ഗ്രീക്ക് വിദേശ താരം ദിമിത്രിയോസ് ഡയമന്റാകോസ്. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെയാണ് ദിമിത്രിയോസ് ഇക്കാര്യം പറയുന്നത്.
അഡ്രിയാൻ ലൂണയെ പരിക്കു കാരണം നഷ്ടമായെങ്കിലും നമ്മൾ കൂടുതൽ കരുത്തരായി പോരാടണമെന്ന് ദിമിത്രിയോസ് ഡയമന്റാകോസ് ഓർമിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഏറ്റവും പ്രധാന താരമായ ലൂണയെ താൻ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും ദിമിത്രിയോസ് പറഞ്ഞു.
“അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം, അതിനാൽ ലൂണയെ നഷ്ടമാവുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഇത് ഫുട്ബോളാണ്, നിങ്ങൾക്ക് ഇവിടെ ഒന്നും പ്രവചിക്കാനാവില്ല. നമുക്ക് കൂടുതൽ കരുത്തരാകേണ്ടതുണ്ട്, എങ്കിലും തീർച്ചയായും നമ്മൾ ഒരു നായകനെന്ന നിലയിലും താരമെന്ന നിലയിലും ലൂണയെ മിസ് ചെയ്യും.” – ദിമിത്രിയോസ് ഡയമന്റാകോസ് പറഞ്ഞു.
Dimitrios Diamantakos 🗣️ “Luna is our most important player. To lose him was difficult. But this is football. You can’t predict anything. We have to be strong. But of course, we miss Luna, as a player, and as a captain." @sportstarweb #KBFC pic.twitter.com/TXnxdBUKHB
— KBFC XTRA (@kbfcxtra) January 12, 2024
ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ സൈനിങ് ആയി കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണക്ക് പകരം യൂറോപ്പിൽ നിന്നും ഒരു വിദേശ താരത്തിനെ ടീമിൽ സ്വന്തമാക്കിയിട്ടുണ്ട്. 32 വയസ്സുകാരനായ ഫെഡർ സെർനിച്ചാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഈ സീസൺ അവസാനം വരെയുള്ള കരാറിൽ പന്ത് തട്ടാൻ ഒരുങ്ങുന്നത്.