കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ മികച്ച താരമായി ദിമിത്രിയോസ് ഡയമെന്റക്കൊസ് | Dimitrios Diamantakos |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ പന്ത്രണ്ടു കളികൾ പൂർത്തിയാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടു വിജയങ്ങളും രണ്ടു സമനിലയും രണ്ടു തോൽവിയുമായി റാങ്കിങ്ങിൽ ഒന്നാമതാണ്. ഈ നേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്.പത്തു കളികളിൽ നിന്ന് ഏഴു ഗോളുകളുമായി ഈ സീസണിലിതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയതും താരമാണ്.

ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആകെ നേടിയ ഗോളുകളുടെ എണ്ണം പതിനേഴാണെന്നത് കണക്കിലെടുക്കുമ്പോഴാണ് ഡയമെന്റക്കൊസിന്റെ നേട്ടത്തിന്റെ വലുപ്പം മനസിലാക്കാനാകുക. ഡിമിട്രിയോസ് ഡയമന്റകോസ് ഗോളടിച്ച ഒരു മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തോറ്റിട്ടില്ല.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഈ സീസണിലും തന്റെ മികവ് അതുപോലെ തുടരുകയാണ്.ഇപ്പോഴിതാ അർഹിച്ച ഒരു പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ട്രാൻസ്ഫർ മാർക്കറ്റിന്റെ പുരസ്കാരമാണ് ദിമിക്ക് ലഭിച്ചിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസാണ് ദിമിക്ക് ഈ പുരസ്കാരം കൈമാറിയിട്ടുള്ളത്.

2022-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേർന്ന ഡയമന്റകോസിന്റെ ഐഎസ്‌എൽ 2022-23 സീസണിൽ അവിസ്മരണീയമായ കാമ്പെയ്‌ൻ ഉണ്ടായിരുന്നു. ക്ലബിന്റെ ടോപ് സ്കോററായി സീസൺ അവസാനിപ്പിച്ചു, മൂന്ന് അസിസ്റ്റുകളോടെ 12 ഗോളുകൾ നേടി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടർച്ചയായ സീസണുകളിൽ ഐഎസ്‌എൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയപ്പോൾ അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നു.

13 ഗോൾ സംഭാവനകളോടെ( 10 ഗോൾ + 3 അസിസ്റ്റ് ) ഐഎസ്എൽ 2022-23ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുൻനിര ഗോൾ സംഭാവനക്കാരനായിരുന്നു ഡയമന്റകോസ്. ഐ‌എസ്‌എൽ 2022-2023 സീസണിൽ ഗോൾഡൻ ബൂട്ട് ജേതാവായി ഉയർന്നുവന്ന ഒഡീഷ എഫ്‌സിയുടെ ഡീഗോ മൗറിസിയോയേക്കാൾ രണ്ട് ഗോളുകൾ കുറവ് മാത്രമാണ് താരം നേടിയത്.

Rate this post
Kerala Blasters