‘ഞങ്ങൾക്ക് ട്രോഫികൾ നേടണം’ : കേരള ബ്ലാസ്റ്റേഴ്സിന് കന്നി ഐഎസ്എൽ ട്രോഫി നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായി ഡിമിട്രിയോസ് ഡയമന്റകോസ് | Kerala Blasters | Dimitrios Diamantakos

കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി മെനയുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർകെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്ന വാർത്ത ആരാധകരുടെ ഇടയിൽ വലിയ ആശങ്കയുണ്ടാക്കി.എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്സ് ലൂണയുടെ അഭാവത്തെ അതിഗംഭീരമായി നേരിട്ടു. അതിനുശേഷം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ചു. മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നി വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി.

ഇത്രയും മത്സരങ്ങളിൽ നിന്നും ഒരു ഗോൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്.ഒഡീഷയുടെ റോയ് കൃഷ്ണയ്‌ക്കൊപ്പം ഈ ഐ‌എസ്‌എൽ സീസണിലെ സംയുക്ത ടോപ്പ് സ്‌കോററായ ഡിമിട്രിയോസ് ഡയമന്റകോസിന്റെ മിന്നുന്ന പ്രകടനമാണ് ഈ മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിച്ചത്.ഈ നാല് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ ആണ് ഡയമന്റകോസ്.നേടിയത് .2023 അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങൾ കളിച്ചുകഴിയുമ്പോൾ എട്ട് ജയവും രണ്ട് വീതം സമനിലയും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റാണുള്ളത്.

“ലൂണ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്. അവനെ നഷ്ടപ്പെടുക പ്രയാസമായിരുന്നു. എന്നാൽ ഇത് ഫുട്ബോൾ ആണ്. നിങ്ങൾക്ക് ഒന്നും പ്രവചിക്കാൻ കഴിയില്ല. നമ്മൾ ശക്തരാകണം. പക്ഷേ, തീർച്ചയായും, ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും ഞങ്ങൾക്ക് ലൂണയെ നഷ്ടമായി, ”ഡയമന്റകോസ് പറഞ്ഞു.ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ബിൽഡപ്പ് പ്ലേയിൽ ഡയമന്റകോസിന്റെ പങ്ക് നിർണായകമാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ട് അസിസ്റ്റുകൾ നേടിയ താരം ചുറ്റുമുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

“ഇക്കാലമത്രയും, ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ലൂണ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഇല്ലാത്തതിനാൽ നമ്മൾ ഉത്തരവാദിത്തം ഏറ്റെടുക്കണം. പെപ്രയ്‌ക്കൊപ്പം, കളി കെട്ടിപ്പടുക്കാൻ എനിക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങാൻ കഴിയും” ഡയമന്റകോസ് കൂട്ടിച്ചേർത്തു.“ഒരു ഫോർവേഡ് ഓരോ പരിശീലകനോടും അവന്റെ തന്ത്രത്തോടും പൊരുത്തപ്പെടണം. 4-4-2 ഒരു സ്‌ട്രൈക്കറിന് നല്ലതാണ്, കാരണം നിങ്ങൾക്ക് എല്ലായ്പ്പോഴും മുന്നിൽ സഹായമുണ്ട്. ഒരുപാട് ഗോളുകൾ നേടാൻ ഇത് സഹായിക്കുന്നു,” ഡയമന്റകോസ് പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിൽ ചെന്നൈയിന് എതിരെ നേടിയ ഗോളോടെ നൈജീരിയൻ ഫോർവേഡ് ബാർത്തലോമിയോ ഒഗ്ബെച്ചെയെ മറികടന്ന് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ്പ് സ്കോററായി.2012ലെ അണ്ടർ 19 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ഗ്രീക്ക് ടീമിന്റെ ഭാഗമായിരുന്ന ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി ഇതുവരെ 19 ഗോളുകൾ നേടിയിട്ടുണ്ട്.ആ 19 ഗോളുകളിൽ അഞ്ചെണ്ണവും പെനാൽറ്റികളാണ്.തന്റെ ഗോളുകൾ ബ്ലാസ്റ്റേഴ്‌സിനെ കന്നി കിരീടത്തിലേക്ക് നയിക്കും എന്ന പ്രതീക്ഷയും ദിമി പാങ്കുവെച്ചു.

“എല്ലാ തവണയും സ്കോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വർഷവും കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനെ വിജയിപ്പിക്കുക എന്നതാണ്. ഞങ്ങൾ വളരെ നല്ല നിലയിലാണ്, കൂടാതെ ചില മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്.എന്നാൽ ഇത് ഒന്നും അർത്ഥമാക്കുന്നില്ല. അവസാനം വരെ നമ്മൾ ഇങ്ങനെ തന്നെ തുടരണം” ദിമി പറഞ്ഞു.“ഞങ്ങൾക്ക് ട്രോഫികൾ നേടണം. അതിനു വേണ്ടിയാണു ഞങ്ങൾ ഓരോ കളിയും കളിക്കുന്നത്.ഇത് ഞങ്ങൾക്ക് മാത്രമല്ല, ആരാധകർക്ക് കൂടിയാണ്. അവർ അത് എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. അവർ ഞങ്ങൾക്ക് വേണ്ടി എല്ലാം നൽകുന്നു, ഓരോ കളിയും. അതാണ് ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്,” ഡയമന്റകോസ് കൂട്ടിച്ചേർത്തു.

Rate this post
Dimitrios DiamantakosKerala Blasters