കേരള ബ്ലാസ്റ്റേഴ്സും കോച്ച് ഇവാൻ വുകമനോവിച്ചും മാപ്പ് പറയേണ്ട ആവശ്യമുണ്ടോ ? |Kerala Blasters

വിവാദ ഗോളില്‍ ഐ.എസ്.എല്‍ നോക്കൌട്ട് മാച്ച് പകുതിയില്‍ വെച്ച് ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ശിക്ഷ വിധിച്ചിരിക്കുകയാണ്. ബംഗളൂരുവിനെതിരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഛേത്രിയുടെ ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനെതിരെ നടപടി സ്വീകരിച്ചത്.

പരിശീലകൻ ഇവാന് പത്തു മത്സരങ്ങളിൽ വിലക്കും കേരള ബ്ലാസ്റ്റേഴ്സിന് നാലു കോടി രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം വിധിച്ചിരിക്കുന്നത്.മാത്രമല്ല കളി ബഹിഷ്കരിച്ചതിന് പരസ്യമായി മാപ്പ് പറയുകയും വേണം.അല്ലാത്തപക്ഷം ഇത് ആറുകോടി രൂപയായി ഉയരും. പരിശീലകനായ ഇവാന് 10 മത്സരങ്ങളിൽ നിന്നാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 500000 രൂപയും പിഴയായി ചുമത്തിയിട്ടുണ്ട്. പരിശീലകനും മാപ്പ് പറയേണ്ടതുണ്ട്, അല്ലെങ്കിൽ അഞ്ചും ലക്ഷം പിഴ പത്തുലക്ഷമായി ഉയരുന്നതാണ്.

ഈ പിഴ തുകകൾക്കെതിരെ അപ്പീൽ പോവാൻ ക്ലബ്ബിനും പരിശീലകനും അവസരമുണ്ട്.അങ്ങനെയാണ് എന്നുണ്ടെങ്കിൽ പിഴ തുക കുറയാൻ സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സോ പരിശീലകനോ ഇക്കാരൃത്തിൽ ക്ഷമാപണം നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിനു ശേഷം ഇവാന് പല ഭാഗത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർ വളരെ മോശം തീരുമാനമാണ് പലപ്പോഴും സ്വീകരിക്കുന്നതെന്നും അതിനാൽ ഇവാൻ ഉയർത്തിയ പ്രതിഷേധം ന്യായമായ ഒന്നു തന്നെയാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നത്.

കഴിഞ്ഞ കുറെ സീസണുകളിലായി മോശം റഫറിയിങ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. റഫറിയുടെ തീരുമാനം ഒന്നുകൊണ്ട് മാത്രം പല മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന്റെ കയ്യിൽ നിന്നും വഴുതി പോയിട്ടുണ്ട്. ബംഗളുരുവിനെതിരെ ഇവാനും ബ്ലാസ്റ്റേഴ്‌ നടത്തിയ വാക് ഔട്ട് ഐഎസ്എൽ അധികൃതരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി അടുത്ത സീസണിൽ പല മാറ്റങ്ങളും കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് അവർ.

ഇവാൻ നടത്തിയ പ്രതിഷേധം ഇന്ത്യൻ സൂപ്പർ ലീഗിനെ മെച്ചപെടുത്താൻ വേണ്ടിയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇവാൻ മാപ്പ് പറയുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല. മാപ്പ് പറഞ്ഞ് പിഴ കുറക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാവും എന്നും കരുതുന്നില്ല.

Rate this post
Kerala Blasters