‘മൊറോക്കക്കെതിരെ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ ഒരു ഖേദവുമില്ല’ : പോർച്ചുഗൽ പരിശീലകൻ |Qatar 2022

ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൊറോക്കോയോട് 1-0ന് തോറ്റതിന് ശേഷം പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസിന് ഒരു ഖേദമില്ല.

195 മത്സരങ്ങളിൽ നിന്ന് 118 ഗോളുകളുമായി പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ റൊണാൾഡോ സ്വിറ്റ്‌സർലൻഡിനെതിരായ അവസാന 16-ലെ 6-1 വിജയത്തിലും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. ആ മത്സരത്തിൽ റൊണാൾഡോയുടെ പകരക്കാരനായ 21 കാരനായ റാമോസ് തന്റെ നാലാമത്തെ മത്സരത്തിൽ മാത്രം മൂന്ന് ഗോളുകൾ നേടി.

“എനിക്ക് ഖേദമില്ല, സ്വിറ്റ്‌സർലൻഡിനെതിരെ വളരെ നന്നായി കളിച്ച ടീമായിരുന്നു ഇന്ന് ഇറങ്ങിയത്” സാന്റോസ് മത്സരശേഷം പറഞ്ഞു. ക്രിസ്റ്റ്യാനോ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന് ആവശ്യം ഉണ്ടെന്ന് ഞാൻ കരുതിയപ്പോഴാണ് അദ്ദേഹം സബ്ബായി വന്നത്, അതിനാൽ ഇല്ല, എനിക്ക് ഖേദമില്ല. സാന്റോസ് പറഞ്ഞു. “സ്വിറ്റ്‌സർലൻഡിനെതിരെ നന്നായി കളിച്ച ടീമിനെ ഞാൻ ഉപയോഗിച്ചു, അത് മാറ്റാൻ ഒരു കാരണവുമില്ല.എനിക്ക് എടുക്കേണ്ട തന്ത്രപരമായ തീരുമാനം ഏറ്റവും കഠിനമായ ഒന്നായിരുന്നു, പക്ഷേ എനിക്ക് എന്റെ ഹൃദയം കൊണ്ട് ചിന്തിക്കാൻ കഴിയില്ല, എനിക്ക് എന്റെ തലകൊണ്ട് ചിന്തിക്കണം. റൊണാൾഡോ ഇപ്പോൾ ഒരു മികച്ച കളിക്കാരനല്ല എന്നല്ല, അതുമായി ഒരു ബന്ധവുമില്ല” സാന്റോസ് പറഞ്ഞു.

ഈ പരാജയത്തിൽ ഏറ്റവും വിഷമം ഉള്ള രണ്ട് പേരെ എടുത്താൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഞാനും ആയിരിക്കും എന്നും പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞു. മൊറോക്കക്കെതിരെ ഇടവേള കഴിഞ്ഞ് ആറ് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ നിന്ന് ഇറങ്ങിയെങ്കിലും തോൽവി ഒഴിവാക്കാൻ ടീമിനെ സഹായിക്കാനായില്ല.

37-കാരനായ ക്രിസ്റ്റ്യാനോക്ക് ഇനിയൊരു ലോകകപ്പിനുള്ള ബാല്യമുണ്ടാകാനിടയില്ല. ഇത്തവണ തന്നെ ആദ്യഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ താരം കഷ്ടപ്പെട്ടിരുന്നു. മൊറോക്കോക്കെതിരേ കളത്തിലിറങ്ങിയതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന കുവൈറ്റ് താരം ബദര്‍ അല്‍ മുറ്റാവയുടെ റെക്കോഡിനൊപ്പം ക്രിസ്റ്റ്യാനോ എത്തിയിരുന്നു. 196 മത്സരമാണ് ഇരുവര്‍ക്കുമുള്ളത്. ലോകകപ്പില്‍ 22-ാം മത്സരം കൂടിയായിരുന്നു ഇത്.