ബാലൻ ഡി ഓർ നേടാൻ അർഹൻ മെസ്സിയോ ഹാലൻഡോ? തർക്കവിഷയമായി മെസ്സി vs ഹാലൻഡ് പോരാട്ടം

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഇറ്റാലിയൻ കരുത്തുമായി വന്ന ഇന്റർ മിലാനെ തകർത്തെറിഞ്ഞു കൊണ്ട് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയപ്പോൾ സൂപ്പർ താരമായ എർലിംഗ് ഹാലൻഡ് മുന്നിൽ കാണുന്നത് വലിയൊരു സ്വപ്നമാണ്.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് എല്ലാ വർഷവും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്‌കാരം നേടാമെന്ന വലിയ സ്വപ്നമാണ് എർലിംഗ് ഹാലൻഡ് മുന്നിൽ കാണുന്ന സ്വപ്നം. യൂറോപ്പിലെ ഈ സീസണിലെ ഗോൾഡൻ ബൂട്ട് നേടിയ എർലിംഗ് ഹാലൻഡ് തന്റെ ആദ്യ ബാലൻ ഡി ഓർ പുരസ്‌കാരമാണ് മുന്നിൽ കാണുന്നത്.

എന്നാൽ എർലിംഗ് ഹാലൻഡിന് വലിയ വെല്ലുവിളി ഉയർത്തുന്നതാണ് ഫിഫ വേൾഡ് കപ്പ്‌ ജേതാവായ ലിയോ മെസ്സിയുടെ ബാലൻ ഡി ഓർ സാധ്യതകൾ. ഫ്രഞ്ച് ലീഗ് കിരീടവും ഫിഫ ലോകകപ്പും ലോകകപ്പിലെ മികച്ച താരം പുരസ്‌കാരം നേടിയ ലിയോ മെസ്സിയും ബാലൻ ഡി ഓർ പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരമാണ്.

എർലിംഗ് ഹാലൻഡിന്റെ കണക്കുകളിലേക്ക് നോക്കുകയാണെങ്കിൽ സീസണിലെ യൂറോപ്പിലെ ഗോൾഡൻ ബൂട്ട് നേടിയ എർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിലെയും യുവേഫ ചാമ്പ്യൻസ് ലീഗിലെയും ടോപ് സ്കോറർ പുരസ്‌കാരം നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ മികച്ച താരം, മികച്ച യുവതാരം അവാർഡുകൾ നേടിയ താരം മിന്നും ഫോമിലാണ്.

എഫ്എ കപ്പ്‌ നേട്ടത്തിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ എർലിംഗ് ഹാലൻഡ് ബാലൻ ഡി ഓർ അർഹനാണെന്ന് വാദിക്കുന്നവർ നിരവധിയാണ്. എന്നാൽ ലിയോ മെസ്സിയാണോ എർലിംഗ് ഹാലൻഡണോ ബാലൻ ഡി ഓർ നേടുകയെന്നത് ഒക്ടോബർ 30-ന് നടക്കുന്ന ബാലൻ ഡി ഓർ അവാർഡ് ചടങ്ങിൽ വെച്ചു അറിയാം.

Rate this post
Lionel Messi