അന്ന് റയൽ മാഡ്രിഡുമായി കരാറിലെത്തിയിരുന്നു,പക്ഷെ…!വെളിപ്പടുത്തലുമായി ഡോണി വാൻ ഡി ബീക്ക് !
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഡോണി വാൻ ഡി ബീക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. അയാക്സിന്റെ മധ്യനിര താരമായിരുന്ന ഡോണി ബീക്കിനെ ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ സൈൻ ചെയ്തതായി യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ എന്നിവരുടെ വെല്ലുവിളികൾ അതിജീവിച്ചാണ് യുണൈറ്റഡ് താരത്തെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചതെന്ന് വാർത്തകൾ സൂചിപ്പിച്ചിരുന്നു.
എന്നാൽ നേരത്തെ റയൽ മാഡ്രിഡുമായി വാക്കാലുള്ള കരാറിൽ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഡോണി ബീക്ക്. കഴിഞ്ഞ ദിവസം ഡി ടെലെഗ്രാഫിനോട് സംസാരിക്കുന്ന വേളയിലാണ് താരം ഇതിനെ കുറിച്ച് സംസാരിച്ചത്. താൻ റയലിലേക്ക് ചേക്കേറാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെന്നും എന്നാൽ കോവിഡ് പ്രതിസന്ധി കാരണം റയൽ മാഡ്രിഡ് ഇതിൽ നിന്ന് പിൻവലിയുകയുമായിരുന്നു. തുടർന്ന് അവർ തന്നെയും അയാക്സിനെയും ഈ കാര്യം അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
🗣 "Everything was agreed with @realmadriden but for some reason it fell through"
— MARCA in English (@MARCAinENGLISH) September 5, 2020
Van de Beek has opened up on his failed move to Spain
🤔https://t.co/tJzSOspetc pic.twitter.com/d2P6YcP4BD
” റയൽ മാഡ്രിഡുമായി എല്ലാം ഉറപ്പിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് മുടങ്ങി പോയി. അന്ന് അത് മുടങ്ങി പോയതിൽ ഞാൻ ദേഷ്യപ്പെട്ടിരുന്നു. എന്നാൽ അത്പോലെ ഒരു അവസരം വീണ്ടും വന്നതിൽ ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് തോന്നുന്നത് അവർക്ക് അവർ വിചാരിച്ച പോലെ താരങ്ങളെ വിൽക്കാൻ കഴിഞ്ഞില്ല എന്നാണ്. അത്കൊണ്ടായിരിക്കും അവർ പിന്മാറിയത് ” ബീക്ക് പറഞ്ഞു.
കഴിഞ്ഞ സമ്മറിൽ തന്നെ റയൽ താരവുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു അത്. തുടർന്ന് ജനുവരിയിൽ ഇരു ക്ലബുകളും തമ്മിൽ കരാറിൽ എത്തിയിരുന്നു എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തത്. 55 മില്യൺ യുറോ ആയിരുന്നു അന്ന് പറഞ്ഞുറപ്പിച്ച തുക. അന്ന് യുണൈറ്റഡിന്റെ ഓഫർ അയാക്സ് നിരസിച്ചിരുന്നു. എന്നാൽ കോവിഡ് വന്നതോടെ റയൽ പദ്ധതി മാറ്റുകയായിരുന്നു. ആരെയും ക്ലബ്ബിൽ എത്തിക്കേണ്ട എന്ന് റയൽ തീരുമാനിച്ചതിനാൽ ഇതിൽ നിന്ന് പിന്മാറി.