ജീവൻ മരണ പോരാട്ടത്തിന് വേണ്ടിയാണ് ലയണൽ മെസ്സിയും സഹതാരങ്ങളും ഇന്ന് ഖത്തറിൽ ഇറങ്ങുന്നത്. വേൾഡ് കപ്പിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ മെക്സിക്കോയാണ്. ഇനി മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീന ലക്ഷ്യം വെക്കുന്നുണ്ടാവില്ല.
എന്തെന്നാൽ ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന ഒരു തോൽവി അർജന്റീനക്ക് വഴങ്ങേണ്ടി വന്നിരുന്നു.ആ തോൽവിയിൽ നിന്നും അർജന്റീനക്ക് കരകയറണം. മാത്രമല്ല പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ അർജന്റീനക്ക് വിജയം നിർബന്ധവുമാണ്. ഇത്തരത്തിലുള്ള ഒരു കടുപ്പമേറിയ സാഹചര്യത്തിലൂടെയാണ് അർജന്റീന കടന്നുപോകുന്നത്.
ഈ മത്സരത്തിനു മുന്നേ ലയണൽ മെസ്സിയെക്കുറിച്ച് ഒരു റിപ്പോർട്ട് അർജന്റൈൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.അതായത് ലയണൽ മെസ്സിക്ക് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ മെസ്സി പരിശീലനം നടത്തി എന്നും മെക്സിക്കോക്കെതിരെ കളിക്കുമെന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
മെസ്സിയുടെ പരിക്കിനെ കുറിച്ച് പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ മെസ്സിയെ കുറിച്ച് ഇതൊക്കെ ആരാണ് പ്രചരിപ്പിക്കുന്നത് എന്നുള്ള കാര്യം തനിക്കറിയില്ല എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.
‘ ആരാണ് ഈ റൂമർ പ്രചരിപ്പിക്കുന്നത് എന്നുള്ള കാര്യം എനിക്കറിയില്ല. മുമ്പത്തേക്കാളും ലയണൽ മെസ്സി ഇപ്പോൾ മികച്ച നിലയിലാണ്.ശാരീരികമായും അല്ലാതെയും മികച്ച രൂപത്തിലാണ് മെസ്സി ഉള്ളത്.അതിൽ സംശയങ്ങൾ ഒരിക്കലും ഉണ്ടായിട്ടില്ല. മെസ്സിക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല ‘ അർജന്റീന കോച്ച് പറഞ്ഞു.
❗️Lionel Scaloni on Messi: “I don’t know who spread that rumour, Messi is fine more than ever. On a physical and moral level. It was never in doubt, he has no problem.” pic.twitter.com/pi3Ojw9IM7
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 25, 2022
ഇതോടെ മെസ്സിയുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയാണ്.ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാവും. മാത്രമല്ല നിർണായകമത്സരത്തിൽ മെസ്സി നിർണായ പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.