ഈ സീസണിന്റെ തുടക്കം തൊട്ടേ തന്റെ ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടി അസാധാരണമായ പ്രകടനമാണ് എൻസോ ഫെർണാണ്ടസ് പുറത്തെടുക്കുന്നത്. പോർച്ചുഗീസ് ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും വളരെ മികവാർന്ന രൂപത്തിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.എന്നാൽ ഖത്തർ വേൾഡ് കപ്പിലെ പ്രകടനത്തോടുകൂടിയാണ് അദ്ദേഹം കൂടുതൽ ജനശ്രദ്ധ നേടിയത്.
ഖത്തർ വേൾഡ് കപ്പിൽ മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ ഒരു തകർപ്പൻ ഗോൾ നേടാൻ എൻസോക്ക് കഴിഞ്ഞിരുന്നു.അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ അതിൽ നല്ല രൂപത്തിൽ തന്നെ കോൺട്രിബ്യൂട്ട് ചെയ്യാൻ ഈ താരത്തിന് കഴിഞ്ഞു.അതിനുള്ള തെളിവാണ് വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയത്.ഇതിന് പിന്നാലെ ഇപ്പോൾ അദ്ദേഹത്തെ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി റാഞ്ചുകയും ചെയ്തു.
കേവലം കുറച്ച് മാസങ്ങൾ മാത്രമാണ് അദ്ദേഹം ബെൻഫിക്കക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അപ്പോഴേക്കും ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.പക്ഷേ അദ്ദേഹം ക്ലബ്ബ് വിട്ടതിൽ ചില ആരാധകർക്ക് അതൃപ്തിയുണ്ട്.പക്ഷേ വിടവാങ്ങൽ കുറിപ്പിൽ ഇക്കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അതായത് നമ്മൾ തമ്മിലുള്ള ബന്ധത്തെ കളങ്കപ്പെടുത്താൻ മാധ്യമങ്ങളെ അനുവദിക്കരുത് എന്നാണ് എൻസോ പറഞ്ഞിട്ടുള്ളത്.
‘കഴിഞ്ഞ അഞ്ച് മാസങ്ങളിൽ എനിക്ക് നിങ്ങളിൽ നിന്ന് ലഭിച്ച സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു.ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ ഇവിടെ കളിക്കാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനായിരിക്കും.ഇവിടത്തെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചിട്ടുണ്ട്.മാത്രമല്ല എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.നമ്മൾ ഒരുമിച്ച് ഉണ്ടാക്കിയെടുത്ത ഈ ബന്ധത്തെ തകർക്കാൻ ഒരിക്കലും മാധ്യമങ്ങളെ അനുവദിക്കരുത്.എന്റെ സഹതാരങ്ങളോടും ക്ലബ്ബ് മാനേജ്മെന്റിനോടും പരിശീലകനോടും ഞാൻ നന്ദി പറയുന്നു.ഞാനെന്നും ബെൻഫിക്കയെ ഹൃദയത്തിൽ കൊണ്ടുനടക്കും’എൻസോ കുറിച്ചു.
– لا تدعوا الصحافة تلطخ ما بنيناه معًا لأنه كان شيئاً رائعاً لم أتخيله أبداً. شكراً للجميع و شكراً لزملائي على معاملتي دائماً بأفضل طريقة وجعلي أشعر وكأنني في منزلي. ممتن لإدارة النادي والمدرب. كنت سعيدا جدا. شكراً بنفيكا ، سأحملك دائماً في قلبي.
— بلاد الفضة 🏆 (@ARG4ARB) February 1, 2023
🔵🔴🇦🇷 pic.twitter.com/jq7E4IL6z4
ഇനി ചെൽസിക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുക.121 മില്യൺ എന്ന റെക്കോർഡ് തുകയാണ് അദ്ദേഹത്തിന് വേണ്ടി ചെൽസി മുടക്കിയിട്ടുള്ളത്.മാത്രമല്ല ദീർഘകാലത്തെ ഒരു കോൺട്രാക്ടിലാണ് ഈ അർജന്റീന താരം സൈൻ ചെയ്തിരിക്കുന്നത്.