‘അവരെ എഴുതിത്തള്ളരുത് ,അര്‍ജന്‍റീന ലോകകപ്പില്‍ ഒരുപാട് ദൂരം മുന്നോട്ടുപോവുമെന്ന് തന്നെയണ് എന്റെ വിശ്വാസം’ |Qatar 2022 |Argentina
ഖത്തർ ലോകകപ്പിൽ നിരാശാജനകമായ തുടക്കമാണ് ഫേവറിറ്റുകളായ അർജന്റീനക്ക് ലഭിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യയാണ് അർജന്റീനയെ അട്ടിമറിച്ചത്.പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഇതിഹാസ താരം ലയണൽ മെസ്സി അർജന്റീനയെ 1-0ന് മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയിൽ സൗദിയുടെ തകർപ്പൻ തിരിച്ചുവരവ് നടത്തി വിജയം നേടുകയായിരുന്നു.
നിരാശാജനകമായ തോൽവി നേരിട്ട അര്‍ജന്റീനയ്ക്ക് പിന്തുണയുമായി സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍. സൗദിയോട് തോറ്റത് ചൂണ്ടി അര്‍ജന്റീനയുടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍ അവസാനിച്ചതായി ആര്‍ക്കും പറയാനാവില്ലെന്ന് റാഫേല്‍ നദാല്‍ പറഞ്ഞു. തോൽവിയോടെ അർജന്റീനയുടെ 36 മത്സരങ്ങളിലെ അപരാജിത റെക്കോർഡും അവസാനിച്ചു. അപ്രതീക്ഷിത തോൽവിയാണെങ്കിലും അർജന്റീന ലോകകപ്പ് ജയിക്കാനുളള ഫേവറിറ്റുകളാണെന്ന് നദാൽ പറഞ്ഞു.ബ്യൂണസ് ഐറിസിൽ നോർവേയുടെ കാസ്പർ റൂഡിനെതിരായ തന്റെ പ്രദർശന മത്സരത്തിന് മുമ്പാണ് നദാൽ അർജന്റീനയെക്കുറിച്ച് സംസാരിച്ചത്.
അത് വലിയ സന്തോഷം നല്‍കുന്നതുമല്ല, വലിയ ദുരന്തവുമല്ല. ലോകം മാറിയിട്ടില്ല. അവര്‍ ഒരു കളി തോറ്റു. അത്രയും ലളിതമാണ് അത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടി ഉണ്ട്. അവരില്‍ ആത്മവിശ്വാസമര്‍പ്പിക്കുക, ബഹുമാനം നല്‍കുക എന്നത് മാത്രമാണ്, നദാല്‍ പറഞ്ഞു. “അര്ജന്റീന കോപ്പ അമേരിക്ക ചാമ്പ്യൻമാരായാണ് വരുന്നത്, ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ പരമ്പരകളിൽ ഒന്ന്, എന്തുകൊണ്ടാണ് ആത്മവിശ്വാസം നഷ്ടപ്പെടുന്നത്? അർജന്റീന വളരെ ദൂരം പോകാൻ സാധ്യതയുള്ള ടീമാണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു,” അദ്ദേഹം പറഞ്ഞു.
Keep the faith – Rafael Nadal to Argentina#FIFAWorldCup | #Qatar2022 | #Argentina pic.twitter.com/VvVzy5gwlo
— Sportstar (@sportstarweb) November 24, 2022
2022ൽ ഫ്രഞ്ച് ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും നേടിയ നദാൽ മെസ്സിയെ പ്രശംസിച്ചു.റയലില്‍ നിന്ന് ജയങ്ങള്‍ ഏറെ നാള്‍ അകറ്റി നിര്‍ത്താന്‍ മെസിക്ക് കഴിഞ്ഞിരുന്നു. എങ്കിലും ഒരു കായിക പ്രേമി എന്ന നിലയില്‍ വളരെ സ്‌പെഷ്യലായ ഒരാളെ നമ്മള്‍ അഭിനന്ദിക്കണം.മെസ്സിയ്ഡ് കായിക ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളിൽ അദ്ദേഹത്തെ ആസ്വദിക്കാൻ ലാലിഗയിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി.. കായിക ലോകത്ത് വളരെ സ്‌പെഷ്യലായ പല നിമിഷങ്ങളും മെസി നല്‍കി. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് എംമെസ്സിയെന്നും നദാല്‍ പറഞ്ഞു.