‘പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ പുതിയ രക്ഷകനെത്തുന്നു’ : ഡോറിവല്‍ ജൂനിയർ ബ്രസീലിന്റെ പുതിയ പരിശീലകനാവും |Brazil

തുടർച്ചയായ തോൽവികളെത്തുടർന്ന് അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കിയിരുന്നു.2022 ലെ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡിനിസിന് ഒരുക്കലും പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല.

ലോകകപ്പ് യോഗ്യത റൗണ്ടിൽ തുടർച്ചയായ തോൽവികൾ നേരിടുകയും ചെയ്തു.തന്റെ ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങൾ മാത്രമാണ് ദിനിസ് സമ്മാനിച്ചത്. നവംബറിൽ ചിരവൈരികളായ അർജന്റീനയോട് സ്വന്തം തട്ടകത്തിൽ ഉൾപ്പെടെ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങി.2023 കോപ്പ ലിബർട്ടഡോർസ് ചാമ്പ്യൻമാരായ ഫ്ലുമിനെൻസിൽ അദ്ദേഹം ഇൻസ്റ്റാൾ ചെയ്ത ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേ ദേശീയ ടീമിനൊപ്പം ആവർത്തിക്കുന്നതിൽ ഡിനിസ് പരാജയപ്പെട്ടു.

സാവോ പോളോ എഫ്‌സി ബോസ് ഡോറിവൽ ജൂനിയറിനെ ബ്രസീലിന്റെ പരിശീലകനാവുമെന്ന് ക്ലബ് അറിയിച്ചിരിക്കുകയാണ്.ബ്രസീലിന്റെ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഡോറിവൽ ജൂനിയർ സാവോ പോളോയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതായി ക്ലബ് ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു.61 കാരനായ ഡോറിവൽ 2022-ൽ ഫ്ലെമെംഗോയെ രണ്ട് പ്രധാന കിരീടങ്ങളിലേക്ക് നയിച്ചു.ദുഷ്‌കരമായ നിമിഷത്തിലാണ് അദ്ദേഹം ഫുട്‌ബോൾ പവർഹൗസായ ബ്രസീലിനെ ഏറ്റെടുക്കുന്നത്.

റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ബ്രസീലിന്റെ ചുമതല ഏറ്റെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആൻസലോട്ടി അടുത്തിടെ മാഡ്രിഡിലെ തന്റെ കരാർ നീട്ടി.മാർച്ചിൽ ബ്രസീൽ സ്പെയിനെയും ഇംഗ്ലണ്ടിനെയും സൗഹൃദ മത്സരങ്ങളിൽ നേരിടും.

2.3/5 - (3 votes)