❝ഏർലിങ് ഹാലണ്ടിന് പകരം ഗോളടിക്കാൻ അയാക്സിൽ നിന്നും പുതിയ സ്‌ട്രൈക്കറെയെത്തിച്ച് ഡോർട്മുണ്ട് ❞|Borussia Dortmund

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കറായ ഏർലിങ് ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയത് സാമ്പത്തികമായി ഡോർട്മുണ്ടിന് വലിയ നേട്ടമാണെങ്കിലും നോർവീജിയന് പകരം ആരെ ടീമിലെത്തിക്കും എന്ന സങ്കടത്തിലായിരുന്നു ഡോർട്മുണ്ട് മാനേജ്‌മന്റ്.

എന്നാൽ കഴിഞ്ഞ ദിവസം അതിനുള്ള പരിഹാരം അവർ കണ്ടെത്തുകയും ചെയ്തു.36 മില്യൺ യൂറോയുടെ നാല് വർഷത്തെ കരാറിൽ അയാക്‌സ് സ്‌ട്രൈക്കർ സെബാസ്റ്റ്യൻ ഹാലറെ ഒപ്പുവെച്ചതോടെ ഹാലാൻഡിന്റെ അതെ ഗോൾ സ്കോറിന് മികവുള്ള ഒരു താരത്തെ ഡോർട്മുണ്ടിന് സ്വന്തമാക്കാൻ സാധിച്ചു.നേരത്തെ ആർബി സാൽസ്ബർഗിൽ നിന്ന് യുവ ഫോർവേഡ് കരീം അഡെയെമിയെയും ഡോർട്മുണ്ട് ടീമിലെത്തിച്ചിരുന്നു. 2021-22 സീസണിൽ വെറും എട്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളോടെ അയാക്സിന് വേണ്ടി മിന്നുന്ന പ്രകടനമാണ് ഐവറി കോസ്റ്റ് സ്‌ട്രൈക്കർ പുറത്തെടുത്തത്.

സ്പോർട്ടിംഗിനെതിരായ അജാക്സിന്റെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നാല് ഗോളുകൾ നേടിയതും ഡോർട്ട്മുണ്ടിനെതിരായ അവരുടെ രണ്ട് മത്സരങ്ങളിലെയും ഗോളുകളും അതിൽ ഉൾപ്പെടുന്നു.കഴിഞ്ഞ ടേമിൽ 21 ഗോളുകളുമായി എറെഡിവിസി സ്‌കോറിംഗ് ചാർട്ടിൽ ഹാലർ ഫിനിഷ് ചെയ്തു.ഫ്രഞ്ച് ക്ലബ് എജെ ഓക്സെറെയിലൂടെയാണ് 28 കാരൻ കരിയർ തുടങ്ങുന്നത്. പിന്നീട 2015 മുതൽ 2017 വരെയുള്ള രണ്ടു വർഷം ഡച്ച് ക്ലബ് എഫ് സി യൂട്രെക്കിന്റെ ജേഴ്സിയണിഞ്ഞു. അവിടെ 91 മത്സരങ്ങളിൽ നിന്നും 51 ഗോളുകൾ നേടിയ താരത്തെ ജർമൻ ക്ലബ് ഫ്രാങ്ക്ഫർട്ട് സ്വന്തമാക്കി. 2017-നും 2019-നും ഇടയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനായി 77 മത്സര മത്സരങ്ങളിൽ നിന്ന് 33 ഗോളുകളും നേടി.

രണ്ടു വർഷത്തിന് ശേഷം ഹാലറിനെ വലിയ പ്രതീക്ഷകളോടെയാണ് ഇംഗ്ലീഷ് ക്ലബ്‌ വെസ്റ്റ്ഹാം യുണൈറ്റഡ്, 45 മില്യൺ പൗണ്ട് എന്ന ക്ലബ്ബിന്റെ എക്കാലത്തെയും റെക്കോർഡ് തുകയ്ക്ക് 5 വർഷത്തെ കരാറിൽ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ തന്റെ പ്രതിഭ തെളിയിക്കാൻ പരാജയപ്പെട്ടുപോയ ഹാലറിന്, വെസ്റ്റ് ഹാമിൽ 2 വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളു. തുടർന്ന്, ഡച്ച് ക്ലബ് അജാക്സിന്റെ എക്കാലത്തെയും റെക്കോർഡ് തുകയായ 22.5 മില്യൺ പൗണ്ടിന് ഹാലർ ഡച്ച് ക്ലബ്ബുമായി നാലര വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

ഡച്ച് ക്ലബ്ബിൽ എത്തിയ ശേഷമുള്ള ഹാലറിന്റെ അപ്രതീക്ഷിത പ്രകടനം, ഡച്ച് മാധ്യമങ്ങളും ആഘോഷമാക്കി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ഘട്ടത്തിലെ 8 കളികളിൽ നിന്ന് 11 ഗോളുകൾ നേടിയ ഹാലർ, ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഒന്നാമനാണ്. മാത്രമല്ല, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഗോൾ നേട്ടം ഇരട്ട സംഖ്യയിൽ എത്തിക്കുന്ന നാല് കളിക്കാരിൽ ഒരാളാണ് ഹാലർ. മറ്റ് മൂന്ന് പേർ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോറർമാർമാരായ ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരാണ് എന്നത് ശ്രദ്ധേയമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ആറ് ഗ്രൂപ്പ് ഔട്ടിംഗുകളിലും രജിസ്റ്റർ ചെയ്ത രണ്ടാമൻ.

1992 ൽ ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റൺ തന്റെ അരങ്ങേറ്റ മത്സരത്തിൽ നാല് ഗോൾ നേടിയ ശേഷം, ഈ നേട്ടത്തിൽ എത്തുന്ന ആദ്യ കളിക്കാരനാണ് ഹാലർ. സെപ്റ്റംബറിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഒന്നാം റൗണ്ട് മത്സരത്തിൽ അജാക്‌സ് സ്‌പോർട്ടിംഗിനെ 5-1 ന് തോൽപിച്ച മത്സരത്തിൽ, 4 ഗോളുകൾ നേടിയായിരുന്നു ഹാലർ തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

Rate this post
Borussia DortmundSebastien Hallertransfer News