കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ,10 മിനിട്ടിനകം ടിക്കറ്റ് വിറ്റ് തീർന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ഇരുപത്തിയൊന്നാം തീയതിയിയോ തുടക്കമാവുകയാണ്.. കൊച്ചിയിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ് സിയെ നേരിടും.കഴിഞ്ഞ തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ബംഗളൂരു എഫ്സിയാണ്.

ആ മത്സരം വിവാദങ്ങളാൽ സമ്പന്നമായതായിരുന്നു. ചരിത്രത്തിൽ ഒരു കിരീടം പോലും നേടാത്ത ക്ലബ്‌ സമീപ കാലത്തായി മോശം പ്രകടനത്തിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. എന്നാൽ അതൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം കുറക്കുന്നില്ല.

ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിനുള്ള ഈസ്റ്റ് ഗാലറിയിലെ ടിക്കറ്റുകൾ 10 മിനിറ്റിനകം വിറ്റ് തീർന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.ഇക്കഴിഞ്ഞ സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരത്തിൽ പഞ്ചാബ് എഫ് സിയോടും യുഎഇ പ്രീ സീസൺ ടൂറിലെ ആദ്യ മത്സരത്തിൽ യു എ ഇ ക്ലബ് അൽ വാസലിനോടും പരാജയപ്പെട്ടിരുന്നു.

ബദ്ധവൈരികളായ ബംഗളുരു എഫ്സിയെയാണ് എന്നതും ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയാൻ കാരണമായി.പുതിയ സീസണിൽ പുതിയ പ്രതീക്ഷകളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.വിദേശികളടക്കം നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുകയും ചെയ്തു.

Rate this post