ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും എക്കാലത്തെയും വലിയ വിജയം നേടി പോർച്ചുഗൽ |Portugal

പോർച്ചുഗലിന് ഒരു കോംപാറ്റിറ്റീവ്‌ ഗെയിമിലെ എക്കാലത്തെയും വലിയ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യമില്ല.യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്രിയാണോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ലക്സംബർഗിനെ 9-0 ന് പരാജയപ്പെടുത്തിയത്.

മുൻ ഗെയിമുകളിൽ മഞ്ഞക്കാർഡ് കണ്ടതിനെത്തുടർന്ന് 38 കാരനെ ഇന്നത്തെ മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.പോർച്ചുഗലിന്റെ മുൻ റെക്കോർഡ് 8-0 ആയിരുന്നു, അത് അവർ മൂന്ന് തവണ നേടി — രണ്ട് തവണ ലിച്ചെൻസ്റ്റീനെതിരെ (1994, 1999), ഒരു തവണ കുവൈറ്റിനെതിരെ (2003). പോർചുഗലിനായി ഗോങ്കലോ റാമോസ്, ഗോങ്കലോ ഇനാസിയോ, ഡിയോഗോ ജോട്ട എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ അൽഗാർവിൽ റിക്കാർഡോ ഹോർട്ട, ബ്രൂണോ ഫെർണാണ്ടസ്, ജോവോ ഫെലിക്‌സ് എന്നിവർ ഓരോ ഗോൾ നേടി.

38 കാരനായ റൊണാൾഡോക്ക് തന്റെ 123 അന്താരാഷ്ട്ര ഗോളുകൾ കൂട്ടിച്ചേർക്കാനുള്ള മികച്ച അവസരം നഷ്ടപ്പെടുത്തി.തുടർച്ചയായ ആറ് വിജയങ്ങളുമായി ഗ്രോപ്പിൽ പോർച്ചുഗലിന്റെ ആധിപത്യമാണ് കാണുന്നത്.യോഗ്യതാ റൗണ്ടിൽ ഇത്രയധികം വിജയങ്ങൾ മറ്റൊരു ടീമിനും ഇല്ല. ഗ്രൂപ്പിൽ ഇനി നാല് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.യോഗ്യത റൗണ്ടിൽ 24 തവണ സ്‌കോർ ചെയ്‌തിട്ടും ഒരു ഗോൾ പോലും പോർച്ചുഗൽ വഴങ്ങിയിട്ടില്ല.6 മത്സരങ്ങളിൽ നിന്നും 6 വിജയവമായി സ്ലോവാക്യയേക്കാൾ അഞ്ച് പോയിന്റ് മുന്നിൽ ആണ് പോർച്ചുഗൽ .

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സ്വയമേവ യൂറോ കപ്പിലേക്ക് യോഗ്യത നേടും.റൊണാൾഡോയുടെ പകരക്കാരനായി ടീമിലെത്തിയ റാമോസ് ടീമിന്റെ ആദ്യ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം നേടി.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ റൊണാൾഡോയുടെ പകരക്കാരനായി ഇറങ്ങിയ റാമോസ് സ്വിറ്റ്സർലൻഡിനെതിരായ ഹാട്രിക്ക് നേടിയിരുന്നു.ലോകകപ്പിന് ശേഷം ബെൻഫിക്കയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്കുള്ള ഒരു നീക്കം പൂർത്തിയാക്കിയ റാമോസ് ഭാവിയിൽ പോർച്ചുഗൽ ടീമിൽ റൊണാൾഡോയുടെ പകരക്കാരനായി മാറും.

Rate this post