അർജന്റീനയുടെ യുവ സ്ട്രൈക്കറെ നോട്ടമിട്ട് റയൽ മാഡ്രിഡ് |Real Madrid

അർജന്റീനയുടെ യുവതാരം ജൂലിയൻ അൽവാരസിനെ നോട്ടമിട്ട് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. റയലിന്റെ പ്രഥമലക്ഷം കിലിയൻ എംബാപ്പെ തന്നെയാണ്. എന്നാൽ എംബാപ്പയെ ലഭിക്കാതെ വന്നാൽ പകരം ‘പ്ലാൻ ബി’ ആയി അൽവാരസിനെ ടീമിലെത്തിക്കാനാണ് റയൽ ശ്രമിക്കുന്നത്.

ദീർഘനാളായി റയലിന്റെ റഡാറിൽ ഉള്ള താരമാണ് എംബാപ്പെ, എന്നാൽ ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനായി റയൽ വലിയ നീക്കങ്ങളൊന്നും നടത്തിയതും ഇല്ല. ഇതോടെ എംബാപ്പെ ലിവർപൂളിലേക്ക് പോകാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതോടെയാണ് എംബാപ്പെയ്ക്ക് ബാക്ക്അപ്പ് ആയി അൽവാരസിനെയും റയൽ നോട്ടമിട്ടത്.

നേരത്തെ തന്റെ 11 വയസിൽ അൽവാരസ് റയലിൽ ട്രയൽസ് നടത്തിയിരുന്നു. എന്നാൽ 13 വയസ്സ് ആയാൽ മാത്രമേ സൈൻ ചെയ്യൂ എന്ന നിലപാടാണ് അന്ന് റയൽ സ്വീകരിച്ചത്.

അർജന്റീനയ്ക്ക് വേണ്ടിയും പ്രിമിയർ ലീഗ് ക്ലബ്‌ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് ഈ 23 കാരൻ കാഴ്ച വെക്കുന്നത്. കഴിഞ്ഞ സീസണിൽ ലോകകപ്പ് ഉൾപ്പെടെയുള്ള മേജർ കിരീടങ്ങളും താരം സ്വന്തമാക്കിയിരുന്നു.

Rate this post