വളർന്നു വരുന്ന ഏതൊരു ഫുട്ബോൾ താരത്തിന്റെയും പ്രാഥമികമായ ലക്ഷ്യങ്ങളിൽ ഒന്നാണ് വേൾഡ് കപ്പിൽ കളിക്കുക. പല താരങ്ങൾക്കും മികച്ച പ്രതിഭ ഉണ്ടെങ്കിലും തങ്ങളുടെ രാജ്യം ലോകകപ്പിന് യോഗ്യത നേടാത്തത് മൂലം ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഇവന്റിന് പങ്കെടുക്കാൻ സാധിക്കില്ല. മറ്റു പല താരങ്ങൾക്ക് സ്വന്തം ടീമിലെ പ്രതിഭ ധാരാളിത്തം മൂലം വേൾഡ് കപ്പ് കളിക്കാനും സാധിക്കാറില്ല.
ഈ കാരണം കൊണ്ട് തന്നെ പല താരങ്ങളും വേൾഡ് കളിക്കുക എന്ന ലക്ഷ്യത്തോടെ ഫിഫയുടെ നിയമങ്ങൾക്കനുസരിച്ച് രാജ്യം മാറി കളിക്കാറുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ടിനു വേണ്ടി മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള കാലം ഹഡ്സൺ ഒഡോയ്, ഇംഗ്ലണ്ട് അണ്ടർ 21 ടീമിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എഡ്ഡി എൻകെതിയ എന്നിവരാണ് ഫിഫയുടെ നിയമങ്ങൾക്കനുസൃതമായി രാജ്യം മാറുന്നത്. ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്ന സൂചനയെ തുടർന്നാണ് ഇരുവരും രാജ്യം മാറുന്നത്.
ആഴ്സണൽ സ്ട്രൈക്കറായ എഡ്ഡി എൻകെതിയ 16 ഗോളുകൾ നേടിയ ഇംഗ്ലണ്ട് അണ്ടർ 21-ന്റെ റെക്കോർഡ് ഗോൾ സ്കോററാണ്, പക്ഷേ അദ്ദേഹത്തിന് ഇതുവരെ ഒരു പൂർണ്ണ അന്താരാഷ്ട്ര ക്യാപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. ത്രീ ലയൺസിന് വേണ്ടി മത്സരിച്ച് കളിച്ചിട്ടില്ലാത്തതിനാൽ, ഘാനയ്ക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് ഇപ്പോഴും അർഹതയുണ്ട്.2020 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇംഗ്ലണ്ട് സീനിയർ ടീമിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഹഡ്സൺ ഒഡോയ് ലണ്ടനിലെ വാന്റ്സ്വർത്തിൽ ജനിച്ചുവളർന്ന താരമാണ്. ഘാനയിൽ നിന്ന് കുടിയേറിയ ഫുട്ബോൾ താരം ബിസ്മർക് ഒഡോയ് ആണ് ഇദ്ദേഹത്തിന്റെ പിതാവ്. നിമയപ്രകാരം ഇംഗ്ലണ്ടിനും ഘാനയ്ക്കും വേണ്ടി കളിക്കാൻ അവസമുണ്ടെങ്കിലും ജന്മനാടായ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനാണ് ആദ്യഘട്ടത്തിൽ താരം തീരുമാനിച്ചത്.
🇬🇭 📝 Eddie Nketiah, Callum Hudson-Odoi and Tariq Lamptey have all successfully switched their national allegiance to Ghana.
— Football Fans Tribe 🇳🇬 ⚽ (@FansTribeHQ) May 11, 2022
All players are now eligible to be called up if needed by the black stars
( 🗞 @SaharaFootball) pic.twitter.com/ldh8tUwP2q
18-ാം വയസ്സിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ ഒരു സൗഹൃദ മത്സരത്തിൽ ഹഡ്സൺ-ഒഡോയ് പങ്കെടുത്തെങ്കിലും, ഗാരെത് സൗത്ത്ഗേറ്റിന്റെ കീഴിൽ ഇംഗ്ലണ്ടിനായി അദ്ദേഹവും മത്സരിച്ചിട്ടില്ല. ഘാനയിലെ ജനങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന തരത്തിൽ, ഇരുവരും ഒരുമിച്ച് കൂറുമാറാൻ ഒരുങ്ങുകയാണ്.ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത എഡി എൻകെതിയ ഇംഗ്ലണ്ടിനു വേണ്ടി അണ്ടർ 18, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകൾക്കു വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.
2020 സെപ്തംബറിൽ, ഫിഫ ചട്ടം മാറ്റം മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഇല്ലാത്ത കളിക്കാർക്ക് 21 വയസ്സ് തികയുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കൂറ് മാറ്റാൻ അനുവദിച്ചു.ഈ ഫിഫ നിയമത്തിന്റെ ആനുകൂല്യത്തോടെയാണ് ഒഡോയ് തന്റെ പിതാവിന്റെ രാജ്യത്തിനു വേണ്ടി കളിക്കാനൊരുങ്ങുന്നത്.