ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ് 32-ാം വയസ്സിൽ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുൻ ചെൽസി, റയൽ മാഡ്രിഡ് താരം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് അറിയപ്പെട്ടത്.ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ബെൽജിയൻ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
”16 വർഷത്തിനും 700-ലധികം മത്സരങ്ങൾക്കും ശേഷം, ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ എന്റെ കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് കഴിഞ്ഞു, ലോക മെമ്പാടുമുള്ള നിരവധി പിച്ചുകളിൽ ഞാൻ കളിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ഈഡൻ ഹസാർഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.റയൽ മാഡ്രിഡ് വിട്ടതിന് ശേഷം 32 കാരനായ താരം ക്ലബ് ഇല്ലായിരുന്നു. നാല് സീസണുകളിലായി 76 മത്സരങ്ങൾ മാത്രമാണ് ഹസാർഡ് ക്ലബ്ബിനായി കളിച്ചത്.
കഴിഞ്ഞ ഡിസംബറില്‍ ഹസാര്‍ഡ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായതിനു പിന്നാലെയായിരുന്നു വിരമിക്കല്‍.ഫ്രഞ്ച് ക്ലബ്ബ് ലില്ലെ യിലൂടെ വളർന്നുവന്ന താരം 2019ൽ വലിയ പ്രതീക്ഷകളോടെ പ്രീമിയർ ലീഗ് ക്ലബ് ചെൽസിയിൽ നിന്നും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയ താരത്തിന് ചെൽസിലെ തന്റെ മികവ് റയലിൽ പുറത്തെടുക്കാൻ ആയില്ല.പരിക്കും മോശം ഫോമും കാരണം താരത്തിന് പലപ്പോഴായും ആദ്യ ഇലവനിൽ അവസരം പോലും ലഭിച്ചിരുന്നില്ല.
Thank you Eden Hazard ❤️ pic.twitter.com/JpP74BFfF3
— TheSecretScout (@TheSecretScout_) October 10, 2023
ഇതോടെ ഈ വർഷം ക്ലബ്ബും താരവും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കുകയായിരുന്നു. കേവലം 32 വയസ്സ് മാത്രം പ്രായമുള്ള ഹസാർഡ് ഈ പ്രായത്തിൽ കളിക്കളത്തോട് വിടപറയാനുള്ള നീക്കത്തെ ആരാധകർ നിരാശയോടെയാണ് നോക്കിക്കാണുന്നത്.ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്കായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹസാര്‍ഡ് രണ്ട് തവണ പിഎഫ്എ പ്ലെയർ ഓഫ് ദ ഇയർ കിരീടവും പ്രീമിയർ ലീഗും നേടി.
🚨🇧🇪 Eden Hazard announces his retirement from professional football.
— Fabrizio Romano (@FabrizioRomano) October 10, 2023
"You must listen to yourself and say stop at the right time."
"After 16 years and more than 700 matches played, I have decided to end my career as a professional footballer."
"I was able to realise my dream,… pic.twitter.com/ko5ZIOsaIo
ബ്ലൂസിനൊപ്പം 352 മത്സരങ്ങൾ കളിച്ച അദ്ദേഹം 110 ഗോളുകളും 92 അസിസ്റ്റുകളും നേടി. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും രണ്ട് ലാ ലിഗ ചാമ്പ്യൻഷിപ്പുകളും നേടി.മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത്, ബെൽജിയൻ വിംഗറിന് 18 വ്യത്യസ്ത പരിക്കുകൾ രോഗങ്ങൾ പിടിപെട്ടു. ഇത് ക്ലബ്ബിനും രാജ്യത്തിനുമായി 95 മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ നേടിയിരുന്നു.
💙🧬 Eden Hazard and Chelsea…
— Fabrizio Romano (@FabrizioRomano) October 10, 2023
👤 352 appearances
⚽️ 110 goals
🅰️ 92 assists
🏆 Premier League x2
🏆 FA Cup
🏆 League Cup
🏆 UEFA Europa League x2
⭐️ Chelsea Player of the Year 2014, 2015, 2017, 2019.
⭐️ Chelsea Players’ Player of the Year 2015, 2019.
🍿 Chelsea Goal of… pic.twitter.com/ZjZM2DV8oa