ആരാവും ബാലൻഡിയോർ ജേതാവ്? മുൻ റയൽ മാഡ്രിഡ് താരം പറയുന്നു

ഈ വർഷത്തെ ഏറെ കാത്തിരുന്ന 67-ാമത് ബാലൻ ഡി ഓർ പുരസ്‌കാര ചടങ്ങ് നാളെ ഫ്രാൻസിലെ പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വെച്ച് നടത്തപ്പെടും. ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡ് വിജയിയെ ഇന്ത്യൻ സമയം 11.30 യോടെയാണ് പ്രഖ്യാപിക്കുന്നത് .കഴിഞ്ഞ വർഷം മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ച ഫുട്ബോൾ കളിക്കാരനായ റിയൽ മാഡ്രിഡിന്റെ താരമായിരുന്ന കരിം ബെൻസമയായിരുന്നു കഴിഞ്ഞവർഷത്തെ ബാലൻ ഡി ഓർ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

2022-ന് സമാനമായി, 2022 ഓഗസ്റ്റ് 1 മുതൽ 2023 ജൂലൈ 31 വരെയുള്ള മുൻ ഫുട്ബോൾ സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മികച്ച കളിക്കാരന് ഈ ഈ വർഷം അഭിമാനകരമായ അവാർഡ് ആയ ബാലൻ ഡി ഓർ സമ്മാനിക്കും . ബാലൺ ഡി ഓറിന് പുറമെ മറ്റ് നിരവധി പുരസ്‌കാരങ്ങളും ചടങ്ങിൽ നൽകപ്പെടുന്നതാണ് . മികച്ച വനിതാ താരത്തിന് വനിതാ ബാലൻ ഡി ഓറും,21 വയസ്സിന് താഴെയുള്ള മികച്ച യുവ പുരുഷ താരത്തിന് കോപ്പ ട്രോഫിയും പുരുഷ വിഭാഗത്തിൽ മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർക്ക് യാഷിൻ ട്രോഫിയും നൽകപ്പെടുന്നതാണ്.

ഈ വർഷത്തെ ബാലൻ ഡി ഓറിനുള്ള നോമിനേഷനുകളെ സംബന്ധിച്ചിടത്തോളം, ഏഴ് തവണ ജേതാവായ ലയണൽ മെസ്സി ഈ വർഷത്തെ ബാലൻ ഡി ഓർ നേടുന്നതിൽ മുൻപന്തിയിൽ പരിഗണിക്കപ്പെടുന്ന താരമാണ്. മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം ഏറ്റവും മികച്ച സ്‌കോറർ എന്ന നിലയിൽ ട്രിബിൾ നേടിയ എർലിംഗ് ഹാലന്റും മെസ്സിയോടൊപ്പം കണക്കുകളിൽ മുൻനിരയിൽ തന്നെയുണ്ട് .

എഡൻ ഹസാർഡ് മെസ്സിയെ സംബന്ധിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്. അദ്ദേഹം പറയുന്നു :”ഇത്തവണത്തെ ബാലൻ ഡി ഓർ അവാർഡ് കായിക ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സിക്ക് അർഹതപ്പെട്ടതാണ്. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം അദ്ദേഹം ലോക കപ്പ് നേടുന്ന വർഷം തന്നെ അദ്ദേഹത്തിന് നൽകാതിരിക്കുന്നത് വളരെയധികം യുക്തിരഹിതമാണ്. ” – എന്നാണ് എഡൻ ഹസാർഡ് മെസ്സിയെക്കുറിച്ച് വർത്താമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്. ഈ വാക്കുകളിലൂടെ അദ്ദേഹവും സൂപ്പർതാരം ലയണൽ മെസ്സിയെ തന്നെയാണ് പിന്തുണക്കുന്നത്.

2022-23 കാലഘട്ടത്തിലായി ലിയോ മെസ്സി സീസണിൽ ക്ലബ്ബിനും രാജ്യത്തിനുമായി 63 ഗോളുകൾ നേടിയിട്ടുണ്ട്.എന്നിരുന്നാലും, ലയണൽ മെസ്സിയുടെ കണക്കുകൾ എടുക്കുമ്പോൾ 2023-ലെ ബാലൻ ഡി ഓറിന്റെ വിജയ സാധ്യത ഏറ്റവും കൂട്ടുന്നത് അദ്ദേഹത്തിന്റെ അർജന്റീനയ്‌ക്കൊപ്പമുള്ള ഫിഫ ലോകകപ്പ് 2022 കിരീട നേട്ടമാണ് . മെസ്സിയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ നേടുന്നതെന്ന് ഔദ്യോഗികമായി ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല പ്രസിദ്ധ ജേണലിസ്റ്റുകളും ഇതിനോടകം തന്നെ ഇത് ഏകദേശം ഉറപ്പിച്ചിട്ടുള്ളതാണ്.നാളെ ബാലൻ ഡി ഓർ പുരസ്കാരവിജയി ലയണൽ മെസ്സി ആകുകയാണെങ്കിൽ ഇത് ലോക റെക്കോർഡ് ആയ അദ്ദേഹത്തിന്റെ എട്ടാമത് ബാലൻ ഡി ഓർ ആയിരിക്കും.

Rate this post