മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ കന്നി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ശനിയാഴ്ച ഉറപ്പിച്ചപ്പോൾ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സൺ സന്താന ഡി മൊറേസ് മത്സരത്തിലെ ഹീറോയായി.സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി രണ്ടാം പകുതിയിൽ നേടിയ ഗോളിന് ഇന്റർ മിലാനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ തീവ്രമായ കാത്തിരിപ്പിന് ഒടുവിൽ ഉത്തരം കിട്ടിയിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റി സ്കോറർ റോഡ്രിയെ യുവേഫയുടെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു, എന്നാൽ തകർപ്പൻ സേവുകൾ കൊണ്ട് ബ്രസീലിയൻ കീപ്പർസിറ്റി ആരാധകരുടെ ഇഷ്ട താരമായി മാറി.“തോൽവി ഒരുപാട് പഠിപ്പിക്കുന്നു, അഞ്ച് വർഷത്തെ നിരാശയായിരുന്നു.ഞങ്ങൾ തകർന്നു, പക്ഷേ ഞങ്ങൾ സ്വയം പുനർനിർമ്മിച്ചു. ഒപ്പം വന്ന പുതിയ താരങ്ങളും വളരെയധികം സഹായിച്ചു, ”എഡേഴ്സൺ ബ്രസീലിയൻ ടിവി ചാനലായ ടിഎൻടി സ്പോർട്സിനോട് പറഞ്ഞു.
ഫൈനലിന്റെ അവസാന നിമിഷങ്ങളിൽ രണ്ട് മികച്ച സേവുകൾ എഡേഴ്സൺ പുറത്തെടുത്തു.ലൗട്ടാരോ മാർട്ടിനെസിന്റെയും ലുകാകുവിനെയും ഗോളെന്നുറച്ച ഷോട്ടുകളാണ് എഡേഴ്സൻ തടഞ്ഞിട്ടത്.റോഡ്രി സ്കോർ ചെയ്തതിന് ശേഷം ഇന്റർ ഒരു സമനില ഗോളിനായി സമ്മർദ ചെലുത്തിയെങ്കിലും എഡേഴ്സൺ പാറപോലെ ഉറച്ചു നിന്നു.88-ാം മിനിറ്റിൽ പകരക്കാരനായ റൊമേലു ലുക്കാക്കുവിന്റെ ഒരു പോയിന്റ് ബ്ലാങ്ക് ഹെഡ്ഡർ എഡേഴ്സൺ തടുത്തിട്ടു.
Ederson: Hall of Fame. 👑💙 #UCLFinal pic.twitter.com/VMwcQTuLYR
— City Xtra (@City_Xtra) June 10, 2023
അവസാന വിസിലിന് നിമിഷങ്ങൾക്ക് മുമ്പ് ഒരു ഡൈവിംഗ് സേവ് കൂടി നാദത്തിൽ എഡേഴ്സൻ സിറ്റിക്ക് കിരീടം നേടിക്കൊടുത്തു.”ഈ വർഷം ഞാൻ എന്നെത്തന്നെ വളരെയധികം സമർപ്പിച്ചു, കഠിനാധ്വാനം ചെയ്തു,ഞാൻ ഇപ്പോഴും ഒരു ആഹ്ലാദത്തിലാണ്, എനിക്കിപ്പോൾ ആസ്വദിക്കണം,എന്റെ കുടുംബത്തോടൊപ്പം ആസ്വദിക്കണം. ഇപ്പോൾ ആഘോഷിക്കാനുള്ള സമയമാണ്”എഡേഴ്സൺ പറഞ്ഞു.