എഡിൻസൺ കവാനി അർജന്റീനയിലേക്ക് പോയപ്പോൾ ജെയിംസ് റോഡ്രിഗസ് ബ്രസീലിലേക്ക് ചേക്കേറി

36 കാരനായ ഉറുഗ്വായ് സ്‌ട്രൈക്കർ എഡിൻസൺ കവാനിയെ സൗജന്യ ട്രാൻസ്ഫറിൽ സൈൻ ചെയ്തിരിക്കുകയാണ് അർജന്റീന ക്ലബ് ബോക ജൂനിയേഴ്‌സ്.ഈ വർഷത്തെ കോപ്പ ലിബർട്ടഡോറസിന്റെ നോക്കൗട്ട് ഘട്ടത്തിൽ വെറ്ററൻ താരം മത്സരിക്കും.18 മാസത്തെ കരാറിലാണ് താരം ക്ലബ്ബിലെത്തുന്നത്. കവാനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി സ്പാനിഷ് ടീം വലൻസിയ പ്രസ്താവനയിൽ പറഞ്ഞു.

അടുത്ത കാലത്ത് നിരവധി പരിക്കുകളാൽ വളഞ്ഞ താരം വലൻസിയക്ക് വേണ്ടി 28 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഏഴു ഗോളുകൾ താരം നേടിയിട്ടുണ്ട്.യൂറോപ്പിലെ അദ്ദേഹത്തിന്റെ കരിയർ 2007 ൽ പലെർമോയിൽ ആരംഭിച്ചു, അവിടെ അദ്ദേഹം മൂന്ന് വർഷം കളിച്ചു. പിന്നീട് നാപ്പോളിയിലും (2010-2013), പാരീസ് സെന്റ് ജെർമെയ്‌നിലും (2013-2020) കളിച്ചു.കഴിഞ്ഞ വർഷം വലൻസിയയിലേക്ക് മാറുന്നതിന് മുമ്പ് ഉറുഗ്വേൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി (2020-2022) കളിച്ചു.ലോകകപ്പിന്റെ കഴിഞ്ഞ നാല് എഡിഷനുകളിലും ഉറുഗ്വേയ്‌ക്കായി സ്‌ട്രൈക്കർ കളിച്ചിട്ടുണ്ട്. ദേശീയ ടീമിനായി 136 മത്സരങ്ങളിൽ നിന്ന് 58 ഗോളുകൾ നേടിയിട്ടുണ്ട്.

കൊളംബിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസിനെ ബ്രസീലിയൻ ക്ലബ് സാവോ പോളോ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കി.മുൻ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്ക് താരം രണ്ട് വർഷത്തെ കരാർ അംഗീകരിച്ചു. ഏപ്രിലിൽ ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിൽ നിന്ന് പുറത്തായത് മുതൽ അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2014 ലോകകപ്പിൽ മികവ് പുലർത്തിയ ബ്രസീലിലേക്ക് മടങ്ങിവരുന്നതിൽ സന്തോഷമുണ്ടെന്ന് 32 കാരനായ കൊളംബിയൻ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

“ഇവിടെയാണ് എന്നെ ലോകത്തിന് കാണിച്ചുകൊടുത്തത്” ജെയിംസ് പറഞ്ഞു. കൊളംബിയക്ക് വേണ്ടി ആകെ 90 മത്സരങ്ങൾ കളിച്ച അദ്ദേഹം 26 ഗോളുകൾ നേടിയിട്ടുണ്ട്. റോഡ്രിഗസ് 2010-ൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയിൽ ചേർന്ന താരം മൂന്ന് വർഷത്തിന് ശേഷം മൊണാക്കോയിലേക്ക് പോയി, 2014-ൽ മാഡ്രിഡിലേക്ക് മാറുന്നതിന് മുമ്പ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി. സ്പെയിനിലെ നിരാശാജനകമായ സീസണുകൾക്ക് ശേഷം 2017 ൽ അദ്ദേഹം ബയേൺ മ്യൂണിക്കിൽ ചേർന്നു.റോഡ്രിഗസ് 2020 ൽ എവർട്ടണിൽ ചേർന്നു, തുടർന്ന് ഖത്തറിന്റെ അൽ-റയ്യാനും ഒളിംപിയാക്കോസിനു വേണ്ടിയും കളിച്ചു.

Rate this post