മെസ്സിയുടേത് മാത്രമല്ല ഈ കളിക്കാരുടെ കരാറുകളും അവിശ്വസനീയം!!!

ലയണൽ മെസ്സിയുടെ കാരറിന്റെ രേഖകൾ പുറത്തു വന്നതോടെ, ലോക ഫുട്‌ബോളിലെ ചർച്ചാ വിഷയം താരത്തിന്റെ കരാറിനെ പറ്റിയാണ്.

താരത്തിന്റെ കരാറിലെ ചില ആവശ്യങ്ങൾ വളരെ രസകരമാണ്. കറ്റാലൻ സംസ്കാരത്തെ പിൻപറ്റി ജീവിക്കലും താരം അവരുടെ പ്രാദേശിക ഭാഷ പഠിക്കലുമെല്ലാം അതിൽ ഉൾപ്പെടും.

പക്ഷെ മെസ്സി മാത്രമായിരുന്നില്ല ഇങ്ങനെയുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയ താരം.

നെയ്മർ

2018ൽ ഫ്രഞ്ച് ടെലിവിഷൻ ചാനലായ ഫ്രാൻസ് 2വിനോട് തന്റെ കരാറിലുള്ള രസകരവും അതിശയകരവുമായ ഒരു വസ്തുത പങ്കുവച്ചു. ഓരോ മത്സരങ്ങളുടെയും അവസാനം ആരാധകർക്ക് മുന്നിൽ കൈയ്യടിക്കുന്നതിന് 3,70,000 യൂറോ താരത്തിനു ലഭിച്ചിരുന്നുവത്രെ, പക്ഷെ താരം പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഇതിനെ നിഷേധിച്ചിരുന്നു. താരത്തിന്റെ സഹ താരമായ തിയാഗോ സിൽവയുടെ കരാറിലും ഇതു പോലെയുള്ള ഒരു വ്യവസ്‌ഥ കാണാം. 33,000 യൂറോയാണ് താരത്തിന് ലഭിച്ചിരുന്നത്.

പ്രൈവറ്റ് ബീച്ച്

അർജന്റീന ഇതിഹാസം ലാവെസ്സി ചൈനീസ് ക്ലബ്ബായ ഹെബെയ് ഫോർച്യുനിലേക്ക് ചേക്കേറിയപ്പോൾ, താരം കളിക്കുന്ന ഓരോ മിനുറ്റുകൾക്കും 55 യൂറോ ലഭിച്ചിരുന്നു. കൂടാതെ താരം 2 വീടുകൾ, 2 കാർ, ഒരു പാചകക്കാരനേയും ഇതിനു പുറമെ ആവശ്യപ്പെട്ടിരുന്നു.

പക്ഷെ ഇത് ലാവെസ്സിയുടെ സഹ താരമായ ഗെർവിന്യോയുടെ കരാറിനോട് താരതമ്യം ചെയ്യുമ്പോൾ ഒന്നുമേയല്ല. താരത്തിനു സ്വന്തമായി ഒരു പ്രൈവറ്റ് ബീച്ച്, ഹെലികോപ്റ്റർ പിന്നെ താരത്തിനു ഇഷ്ടമുള്ളപ്പോൾ വീട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകൾ തുടങ്ങിയവ ലഭിച്ചിരുന്നു.

പാർട്ടി നടത്തുവാനുള്ള അനുമതി

ലാ നാക്സിയോൺ റിപ്പോർട്ട് ചെയ്തത് പ്രകാരം 2011ൽ റൊണാൾഡിന്യോ ഫ്ലമെൻഗോയിൽ ചേർന്നപ്പോൾ താരത്തിന്റെ കരാറിൽ ആഴ്ചയിൽ 2 തവണ പാർട്ടി നടത്തുവാനുള്ള അനുമതി ആവശ്യപ്പെടുവത്രെ.

കൂടാതെ ബാഴ്‌സലോണ ഇതിഹാസം നീന്തൽ കുളമുള്ള ഒരു വീട്, ബീച്ചിന്റെ അടുത്ത് ഒരു ഫുട്‌ബോൾ ഗ്രൗണ്ട് തുടങ്ങിയവ ആവശ്യപ്പെട്ടിരുന്നു.

പ്രൈവറ്റ് ജെറ്റ്

അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ യൂ.എ.ഇയിൽ പരിശീലനം നടത്തിയ കാലത്ത്, അർജന്റീനയിലേക്ക് മടങ്ങാൻ പ്രൈവറ്റ് ജെറ്റ് ഉപയോഗിച്ചിരുന്നു.

ഇതെല്ലാം നോക്കുമ്പോൾ മെസ്സിയുടെ കരാർ സാധാരണമല്ലേ?