ലോകകപ്പിലെ വിവാദ ആഘോഷത്തെക്കുറിച്ച് ലയണൽ മെസ്സി പറഞ്ഞതിനെക്കുറിച്ച് എമി മാർട്ടിനെസ്

ഖത്തർ വേൾഡ് കപ്പിൽ ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയതിന് ശേഷം തന്റെ കുപ്രസിദ്ധമായ ആഘോഷം നടത്തുന്നതിനെതിരെ ലയണൽ മെസ്സി ഉപദേശിച്ചതായി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വെളിപ്പെടുത്തി.2022 ഫിഫ ലോകകപ്പിൽ തന്റെ മികച്ച പ്രകടനത്തിന് മാർട്ടിനെസ് ടൂർണമെന്റിന്റെ ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.

ആസ്റ്റൺ വില്ല ഷോട്ട്-സ്റ്റോപ്പർ പിന്നീട് വിവാദപരമായ ആഘോഷം നടത്തി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. കൂടാതെ അർജന്റീനയിൽ വെച്ച് കിലിയൻ എംബപ്പേയെ അദ്ദേഹം അപമാനിച്ചതും ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെട്ടു.ലാ ആൽബിസെലെസ്റ്റെ ക്യാപ്റ്റൻ മെസ്സി പോലും ഈ പെരുമാറ്റത്തിനെതിരെ ഉപദേശിച്ചതായി മാർട്ടിനെസ് ഇപ്പോൾ വെളിപ്പെടുത്തി.’ആ സെലിബ്രേഷൻ അതേ രീതിയിൽ തന്നെ ഇനി ചെയ്യാൻ കഴിയില്ല എന്നുള്ളത് ഞാൻ മനസ്സിലാക്കി കഴിഞ്ഞു.ഞാൻ ആരെയും വേദനിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല.ഞാൻ ഒരുപാട് കാലം ഫ്രഞ്ച് ആളുകളോടൊപ്പം കളിച്ചിട്ടുണ്ട്.അവരുമായി എനിക്ക് ഒരു പ്രശ്നവുമില്ല.ഞാൻ ഏത് തരത്തിലുള്ള ഒരു വ്യക്തിയാണ് എന്നുള്ളത് നിങ്ങൾക്ക് ജിറൂഡിനോട് ചോദിക്കാം.

ഫ്രഞ്ച് സംസ്കാരവും മെന്റാലിറ്റിയും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്.ഗോൾഡൻ ഗ്ലൗ ഉപയോഗിച്ചുകൊണ്ട് ഞാൻ നടത്തിയ ആ സെലിബ്രേഷൻ സഹതാരങ്ങൾക്കൊപ്പമുള്ള ഒരു തമാശ മാത്രമായിരുന്നു.ഞാൻ അത് നേരത്തെ കോപ്പ അമേരിക്കയിലും ചെയ്തതാണ്.പക്ഷേ ഇനി അത് ചെയ്യാൻ പാടില്ല എന്നുള്ളത് എന്റെ സഹതാരങ്ങൾ തന്നെ എന്നോട് പറഞ്ഞു.ലയണൽ മെസ്സി പോലും എനിക്ക് വാണിംഗ് നൽകി.ഞാൻ അവർക്ക് വേണ്ടിയാണ് അത് ചെയ്തത്.അതിനേക്കാൾ അപ്പുറം ഒന്നുമില്ല.അത് ആ നിമിഷത്തിൽ സംഭവിച്ചു’ അർജന്റീന ഗോൾകീപ്പർ പറഞ്ഞു.

2022 ഫിഫ ലോകകപ്പിൽ മാർട്ടിനെസ് അസാധാരണമായിരുന്നു. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടങ്ങളിലെ അദ്ദേഹത്തിന്റെ നിർണായക പ്രകടനമാണ് ലയണൽ സ്‌കലോനിയുടെ ടീം മത്സരത്തിൽ വിജയിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്.

Rate this post