അർജന്റീന ഗോൾകീപ്പറും ഫിഫ ലോകകപ്പ് 2022 ലെ ഗോൾഡൻ ഗ്ലോവ് ജേതാവുമായ എമിലിയാനോ മാർട്ടിനെസ് മികച്ച ഫിഫ അവാർഡുകൾക്കായി ഷോർട്ട്ലിസ്റ്റ് ചെയ്ത മൂന്ന് ഗോൾകീപ്പർമാരിൽ ഉൾപ്പെടുന്നു.മൊറോക്കോയുടെ യാസിൻ ബൗണൗ, ബെൽജിയത്തിന്റെ തിബോട്ട് കോർട്ടോയിസ് എന്നിവരാണ് അവാർഡിനുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിലെ മറ്റ് രണ്ട് പേർ.
ഖത്തർ വേൾഡ് കപ്പിൽ എമി മാർട്ടിനെസ് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഒന്നല്ല രണ്ടു തവണ അർജന്റീനയുടെ ഹീറോ ആയി ഉയർന്നു, ക്വാർട്ടർ ഫൈനലിൽ നെതർലാൻഡിനെതിരെയും ഫൈനലിൽ നിലവിലെ ചാമ്പ്യൻ ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ രക്ഷപ്പടുത്തുകയും ചെയ്തു.2010ലെ ഫിഫ ലോകകപ്പ് ജേതാവായ സ്പെയിനിനെ മൊറോക്കോ പെനാൽറ്റിയിൽ തോൽപിച്ചത് ബൗണുവിന്റെ ഗോൾകീപ്പിംഗ് മികവ് കൊണ്ടായിരുന്നു.
ക്വാർട്ടർ ഫൈനലിൽ രണ്ടാം പകുതിയുടെ അവസാനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെയുള്ള ഒരു സേവ് പോർച്ചുഗലിനെ വേൾഡ് കപ്പിൽ നിന്നും പുറത്താക്കി.ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ മാർട്ടിനെസും ബൗണും വാർത്തകളിൽ ഇടം നേടിയപ്പോൾ, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കോർട്ടോയിസ് അവസരത്തിനൊത്ത് ഉയർന്നു.
🇦🇷 Emiliano Martinez
— SuperSport Football ⚽️ (@SSFootball) February 8, 2023
🇲🇦 Yassine Bounou
🇧🇪 Thibaut Courtois
Are all in the running for #TheBest FIFA Men's Goalkeeper Award 🏆
അവിടെ മിന്നുന്ന സാന്നിധ്യം റയൽ മാഡ്രിഡിനെ 14-ാം തവണയും കിരീടം നേടാൻ സഹായിച്ചു.ഫെബ്രുവരി 27ന് നടക്കുന്ന ഫിഫ ദി ബെസ്റ്റ് ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും.