വേൾഡ് കപ്പിലെയും കോപ്പി അമേരിക്കയിലെയും അർജന്റീനയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ഇന്നലെ ഫ്രഞ്ച് ലീലിനെതിരെ നടന്ന യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ലക്ക വേണ്ടി ആ പ്രകടനം ആവർത്തിരിക്കുകയാണ് എമിലിയാനോ മാർട്ടിനെസ്.
മുഴുവൻ സമയത്തും എക്സ്ട്രാ ടൈമിലും ടീമുകൾ സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട് ടീമിനെ സെമി ഫൈനലിലെത്തിക്കാൻ എമിലിയാനോക്ക് കഴിഞ്ഞു.കഴിഞ്ഞ ആഴ്ചയിലെ ആദ്യ പാദത്തിൽ വില്ല 2-1 ന് മുന്നിട്ട് നിന്നെങ്കിലും യൂസഫ് യാസിസിയുടെയും ബെഞ്ചമിൻ ആന്ദ്രെയുടെയും ഗോളുകൾ ലില്ലിനെ രണ്ടാം പാദത്തിൽ 3-2 ന് മുന്നിലെത്തിച്ചു . എന്നാൽ 87 ആം മിനുട്ടിൽ മാറ്റി ക്യാഷ് നേടിയ ഗോൾ ആസ്റ്റൺ വില്ലക്ക് സമനില നേടിക്കൊടുത്തു.ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റിയിലക്കും പോയത്.
📸 – Emiliano Martínez dancing in front of the French people as soon as he saved the last penalty. pic.twitter.com/6t6Wwh9D5M
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) April 18, 2024
ഖത്തർ ലോകകപ്പ് ഫൈനലിന് ശേഷം ഫ്രഞ്ച് ആരാധകർക്ക് എമിയോട് അത്ര തലപര്യമില്ല.മത്സരത്തിന്റെ തുടക്കം മുതൽ എമിലിയാനോ നിന്നിരുന്ന പോസ്റ്റിന്റെ പിന്നിൽ ഒത്തുകൂടി കനത്ത വിസിലുകളും കൂക്കി വിളികളും ഫ്രഞ്ച് ആരാധകർ നടത്തിയിരുന്നു. എന്നാൽ ഷൂട്ട് ഔട്ടിൽ മിന്നുന്ന സേവുകൾ നടത്തിയ താരം ഫ്രഞ്ച് ആരാധകരെ നിശബ്ധരാക്കുകയും ചെയ്തു.
Emiliano Martínez showing his jersey to Lille fans 👕🇫🇷 pic.twitter.com/Wn0WZoOhdW
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 18, 2024
ആദ്യത്തെ പെനാൽറ്റി സേവിന് ശേഷം ഫ്രഞ്ച് ആരാധകരോട് നിശബ്ദരാകാൻ പറഞ്ഞ എമിലിയാനോ അവസാനത്തെ പെനാൽറ്റി സേവ് നടത്തിയ ശേഷം അവരുടെ മുന്നിൽ ഡാൻസും കളിച്ചു.അർജൻ്റീന ഗോൾകീപ്പർ നബീൽ ബെൻ്റലേബിൻ്റെയും ആന്ദ്രെയുടെയും സ്പോട്ട് കിക്കുകൾ രക്ഷിച്ചു.
Emiliano Martinez est entrain de devenir un cauchemar pour la France entière🤣pic.twitter.com/bCXeT8sVU1
— MALONE (@KARLMALONE86) April 18, 2024