ലയണൽ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജിയോട് ഗുഡ് ബൈ പറയും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.പിഎസ്ജി ആരാധകരുടെ വേട്ടയാടലുകൾക്ക് ലയണൽ മെസ്സി ഇനി നിന്നു കൊടുത്തേക്കില്ല.ക്ലബുമായി കോൺട്രാക്ട് പുതുക്കാനാവില്ല എന്ന കാര്യം മാസങ്ങൾക്ക് മുന്നേ തന്നെ മെസ്സി പിഎസ്ജിയെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ മെസ്സിയോട് ക്ലബ്ബിന് തന്നെ എതിർപ്പുണ്ട്.
പക്ഷേ ഇനിയേത് ക്ലബ്ബിൽ കളിക്കും എന്ന കാര്യത്തിൽ മെസ്സിക്ക് ഇതുവരെ ഒരു ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല.ബാഴ്സലോണ മെസ്സിയെ വീണ്ടും ക്യാമ്പ് നൗവിലേക്ക് കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.അത് സാധ്യമാവണേ എന്ന പ്രാർത്ഥനയിലാണ് മെസ്സി ആരാധകരുള്ളത്.കാരണം അദ്ദേഹത്തിന്റെ ആരാധകർ അത്രയേറെ ആഗ്രഹിക്കുന്നുണ്ട് മെസ്സിയെ ബാഴ്സ ജേഴ്സിയിൽ ഒരിക്കൽ കൂടി കാണാൻ.അത് സാധ്യമായില്ലെങ്കിൽ മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകണം എന്നാണ് ഭൂരിഭാഗം ആരാധകരുടെയും ആഗ്രഹം.
ലയണൽ മെസ്സിയുടെ അർജന്റൈൻ സഹതാരമായ എമിലിയാനോ മാർട്ടിനസ് നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയുടെ ഗോൾ കീപ്പറാണ്.മെസ്സിയെ തന്റെ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ആഗ്രഹം ഒരിക്കൽ കൂടി എമി മാർട്ടിനസ് തുറന്നു പറഞ്ഞു കഴിഞ്ഞു.മെസ്സിക്ക് വേണ്ടി തന്റെ സാലറി കുറക്കാമെന്നും ഓരോ ആഴ്ച്ചയിലും അദ്ദേഹത്തിന് ബാർബിക്യൂ ഉണ്ടാക്കി നൽകാമെന്നുമാണ് ഒരല്പം തമാശയോടെ എമി പറഞ്ഞിട്ടുള്ളത്.ഇഎസ്പിഎന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🎙️ Emiliano Martinez: "If Leo is whistled and leaves PSG, I will bring him to Aston Villa. I would make him matte tea and cook for him every weekend, ask people to make him little flags to have a good time.
— Football Tweet ⚽ (@Football__Tweet) May 23, 2023
"I'm ready to reduce my salary for Messi if necessary." pic.twitter.com/9cd9sGmko3
‘ഇനി പിഎസ്ജി ആരാധകർ ലയണൽ മെസ്സിയെ കൂവി വിളിച്ചാൽ,ഞാൻ ഉടൻതന്നെ അദ്ദേഹത്തെ ആസ്റ്റൻ വില്ലയിലേക്ക് കൊണ്ടുവരും.മെസ്സി ഇങ്ങോട്ട് വരട്ടെ.ഞങ്ങൾ അദ്ദേഹത്തെ സഹതാരമാക്കാം.അദ്ദേഹത്തിന് വേണ്ടി ഓരോ ആഴ്ചയിലും ഞാൻ ബാർബിക്യൂ ഉണ്ടാക്കാം.മെസ്സിക്ക് വേണ്ടി ചെറിയ ചെറിയ ഫ്ലാഗുകൾ ആളുകളെക്കൊണ്ട് ഉണ്ടാക്കിക്കുന്ന കാര്യം ഞാനേറ്റു.ഇവിടെ വന്നാൽ തീർച്ചയായും അദ്ദേഹത്തിനു നല്ല സമയമായിരിക്കും.മെസ്സിക്ക് വേണ്ടി ഞാൻ എന്റെ സാലറി വരെ കുറക്കാം.മെസ്സിയെ ഇങ്ങോട്ട് എത്തിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിക്കും ‘ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
“Si lo silban a Messi, yo lo traería al Villa. Que venga acá, le cebamos un mate, le hago asado todos los fines de semana, hago que la gente le haga banderitas y listo, la pasa bien. Me corto el salario, te digo. Hacemos lo posible. Jeee”.
— JS (@juegosimple__) May 22, 2023
Firma: Emiliano Martínez en @SC_ESPN pic.twitter.com/AYjKK8VTKr
ലയണൽ മെസ്സി ആസ്റ്റൻ വില്ലയിലേക്ക് എത്താനുള്ള സാധ്യതകൾ വളരെ വിരളമാണ്.മെസ്സിയുടെ സാലറി താങ്ങാൻ കപ്പാസിറ്റിയുള്ള ചുരുക്കം ക്ലബ്ബുകൾ മാത്രമാണ് നിലവിൽ ലോക ഫുട്ബോളിൽ ഒള്ളൂ.പക്ഷേ മെസ്സിയെ കുറിച്ച് സംസാരിക്കുന്ന ഓരോ അർജന്റൈൻ താരവും ലയണൽ മെസ്സിയെ തങ്ങളുടെ ക്ലബ്ബുകളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തുറന്നു പറയുന്നത് കാണാം.