മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വന്തമാക്കി അർജന്റീന താരം എമിലിയാനോ മാർട്ടിനെസ് |Emiliano Martinez

മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ പുരസ്‌കാരം സ്വന്തമാക്കി അര്ജന്റീന താരം എമിലിയാനോ മാർട്ടിനെസ്. ഫിഫ ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് അർജന്റീനക്കാരന് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ലഭിച്ചത്.നേരത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിനും എമി അർഹനായിരുന്നു.

മുൻ ആഴ്‌സണൽ ഗോൾകീപ്പർ ഖത്തർ വേൾഡ് കപ്പിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രാൻസിനെതിരായ ഫൈനലിൽ എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ റാൻഡൽ കോലോ മുവാനിക്കെതിരെ മാർട്ടിനെസ് അതിശയകരമായ ഒരു സേവ് നടത്തി.ഷൂട്ടൗട്ടിൽ കിങ്‌സ്‌ലി കോമാന്റെ പെനാൽറ്റി രക്ഷപ്പെടുത്തി. നെതർലൻഡ്സിനെതിരെ ക്വാർട്ടറിലും, ഫ്രാൻസിനെതിരെ ഫൈനലിലും എമിലിയാനോ മാർട്ടീനസ് അർജന്റീനയുടെ രക്ഷകനായി.

ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരവും എമിലിയാനോ മാർട്ടീനസിനായിരുന്നു. 2021 മുതൽ അർജന്റീന ദേശീയ ടീമിനായി കളിക്കുന്ന മാർട്ടിനെസ് ദേശീയ ടീമിനായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.അവാർഡ് വാങ്ങുന്നതിനിടയിൽ ഫ്രഞ്ച് ആരാധകർ എമി മാർട്ടിനെസിനെതിരെ കൂവി.ദിദിയർ ദ്രോഗ്ബ ആരാധകരോട് നിശബ്ദത പാലിക്കാനും ബഹുമാനം പുലർത്താനും അഭ്യർത്ഥിക്കുകയും ചെയ്തു.അവാർഡ് സ്വീകരിക്കാൻ സ്റ്റേജിലേക്ക് പോകുമ്പോൾ ലോകകപ്പ് ഫൈനലിൽ റാൻഡൽ കോലോ മുവാനിക്കെതിരായ മാർട്ടിനെസിന്റെ സേവ് ആയിരുന്നു സ്‌ക്രീനിൽ കാണിച്ചിരുന്നത് , ഈ സമയത്താണ് ആംഫി തിയറ്ററിലെ ഫ്രഞ്ച് ആരാധകർ കൂവിയത്.ഈ അവാർഡ് നേടുന്ന നാലാമത്തെ ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസ്.

ലിവർപൂളിന്റെ അലിസൺ ബെക്കർ, പാരീസ് സെന്റ് ജെർമെയ്‌നിന്റെ ജിയാൻലൂജി ഡോണാരുമ്മ, റയൽ മാഡ്രിഡിന്റെ തിബോട്ട് കോർട്ടോയിസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായ മറ്റുള്ളവർ. 2019 മുതൽ ട്രോഫി നൽകിയിട്ടുണ്ടെങ്കിലും, കോവിഡ്-19 പാൻഡെമിക് കാരണം 2020 ൽ ഇത് നൽകിയില്ല.

Rate this post