ഇറാനെതിരെ ഗോൾ വർഷവുമായി ഇംഗ്ലണ്ട് ,ലോകകപ്പിൽ തകർപ്പൻ തുടക്കംക്കുറിച്ച് ഇംഗ്ലീഷ് യുവ നിര |Qatar 2022 |English

ഖത്തർ ലോകകപ്പിൽ തങ്ങളുടെ കരുത്തറിയിച്ച ഇംഗ്ലണ്ട്. ഗ്രൂപ് ബി യിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാനെതിരെ രണ്ടിനെതിരെ ആറുഗോളിന്റെ തകർപ്പൻ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ടിന്റെ സർവാധിപത്യം കണ്ട മത്സരത്തിൽ ആഴ്‌സണൽ യുവ താരം സാക ഇരട്ട ഗോളുകൾ നേടി.റാഷ്‌ഫോഡ് ,ബെല്ലിംഗ്ഹാം ,സ്റ്റെർലിങ് ,ഗ്രീലിഷ് എന്നിവരും ഇംഗ്ലണ്ടിനായി ഗോളുകൾ നേടി.

ത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലണ്ടിന്റെ സര്വാധിപത്യമാണ് കാണാൻ സാധിച്ചത്.ഇരു വിങ്ങുകളിലൂടെയും ഇറാൻ ബോക്സിലേക്ക് നിരന്തരം പന്ത് എത്തികൊണ്ടേയിരുന്നു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ട്രിപ്പിയര്‍ ക്രോസിൽ നിന്നും പന്ത് ലഭിച്ച ഹാരി കെയ്ന്‍ ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും മഗ്വെയറിന്‍റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി.ഇതിനിടെ ഹൊസൈനിയുമായി കൂട്ടിയിടിച്ച ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ബെയ്റന്‍വാന്‍ഡിനെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് വലിയ തിരിച്ചടിയായി.തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാല്‍ സെക്കൻഡുകള്‍ക്കകം ഗോള്‍കീപ്പര്‍ ബെയ്‌റാന്‍വാന്‍ഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. ഇതോടെ താരത്തെ പിന്‍വലിച്ചു.

ഇം​ഗ്ലണ്ടിന് ആദ്യ ​ഗോൾ നേടാൻ 35ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 35ാം മിനിറ്റില്‍ കൗമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ലീഡ് സമ്മാനിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂക്ക് ഷോ തൊടുത്ത് വിട്ട ക്രോസ് യുവ താരം ബെല്ലിംഗ്ഹാം അനായാസം വലയിലെത്തിച്ചു.പിന്നാലെ ബുകായോ സക 43ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈം തുടങ്ങയതിന് പിന്നാലെ റഹീം സ്റ്റെര്‍ലിങിലൂടെ മൂന്നാം ഗോളും ഇംഗ്ലണ്ട് തുടരെ വലയിലെത്തിച്ചു.ഹാരി കെയ്ന്‍ നല്‍കിയ ലോ ക്രോസിലേക്ക് പറന്നെത്തിയ സ്റ്റെര്‍ലിംഗിന്‍റെ ഷോട്ട് തടയാന്‍ ഹെസൈന്‍ ഹെസൈനിക്ക് സാധിച്ചില്ല.15 മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. അധികസമയത്തിന്റെ 11-ാം മിനിറ്റില്‍ ഇറാന് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല.

62 ആം മിനുട്ടിൽ ഇംഗ്ലണ്ട് നാലാം ഗോൾ നേടി. റഹീം സ്റ്റെർലിങ് കൊടുത്ത പാസിൽ നിന്നും ആഴ്‌സണൽ താരം സാകയാണ് ഗോൾ നേടിയത്.സ്റ്റെർലിങ്ങിൽ നിന്നും പന്ത് സ്വീകരിച്ച സാക ഡിഫെൻഡർമാരെ വെട്ടിച്ച് ഇടം കാൽ കൊണ്ട് മനോഹരമായി ഫിനിഷ് ചെയ്തു. 65 ആം മിനുട്ടിൽ ഇറാൻ ഒരു ഗോൾ തിരിച്ചടിച്ചു. പോര്ടോ താരം തരേമിയാണ് ഗോൾ നേടിയത്.

70 ആം മിനുട്ടിൽ ഇംഗ്ലണ്ട് നാല് സബ്സ്റ്റിറ്റൂഷനുകൾ നടത്തി. 71 ആം മിനുട്ടിൽ ഇംഗ്ലണ്ട് അഞ്ചാമത്തെ ഗോൾ നേടി. ഹാരി കെയ്‌നിന്റെ പാസിൽ നിന്നും പകരക്കാരനായി ഇറങ്ങിയ മർകസ് റാഷ്‌ഫോഡ് മികച്ച ഫിനിഷിംഗിലൂടെ ഗോളാക്കി മാറ്റി സ്കോർ 5 -1 ആക്കി മാറ്റി.89 ആം മിനുട്ടിൽ ഗ്രീലിഷ് ഇംഗ്ലണ്ടിനായി ആറാം ഗോളും സ്വന്തമാക്കി സ്കോർ 6 -1 ആക്കി ഉയർത്തി.ഇഞ്ചുറി ടൈമിൽ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെഹ്ദി തരേമി സ്കോർ 6 -2 ആക്കി കുറച്ചു.

Rate this post
FIFA world cupQatar2022