യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്കോർ ചെയ്യാതിരുന്ന കറുത്ത വർഗ്ഗക്കാരായ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവർക്ക് നേരെയാണ് സോഷ്യൽ മീഡിയയിൽ വംശീയാധിക്ഷേപം ഉയർന്നത്. തോൽവിയിൽ കലിയടങ്ങാതെ ലോകത്തിനു മുന്നിൽ ഇംഗ്ലണ്ടിനെ നാണം കെടുത്തിയിരിക്കുയാണ് ഇംഗ്ലീഷ് ആരാധകർ.വംശീ യാധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് പ്രതികരിച്ചു. ‘ഇംഗ്ലണ്ടിന് വേണ്ടി പൂര്‍ണ മികവ് പുറത്തെടുത്തിട്ടും ഞങ്ങളുടെ സ്ക്വാഡിലെ ചില താരങ്ങള്‍ മത്സരശേഷം ഓണ്‍ലൈനില്‍ വിവേചനം നേരിട്ടത് അംഗീകരിക്കാനാവില്ല’ എന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് ട്വീറ്റ് ചെയ്തു.
താരങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതായും എല്ലാത്തരത്തിലുള്ള വിവേചനങ്ങളെയും എതിര്‍ക്കുന്നതായും എഫ്എ വ്യക്തമാക്കി.കറുത്തവനെന്നും കുരങ്ങനെന്നും ആഫ്രിക്കയിലേക്ക് തിരിച്ചു പോകൂ തുടങ്ങി സഭ്യമല്ലാത്ത എല്ലാ ഭാഷകളും ഉപയോഗിച്ച് ആയിരുന്നു താരങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയ ആക്ര മണം. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന 10%ത്തോളം വരുന്ന ഇറ്റലിയുടെ ആരാധകർ മത്സര ശേഷം സ്റ്റേഡിയം വിടാൻ നേരം ഓരോ ഇറ്റാലിയൻ ആരാധകരെയും കായികമായി ആക്ര മിക്കാനും ഇംഗ്ലീഷ് ആരാധകർ മറന്നില്ല.
താരങ്ങൾക്കെതിരെ ഉപയോഗിച്ച വാക്കുകളെ കുറ്റപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിറക്കി. “വം ശീയ അധി ക്ഷേപങ്ങൾക്ക് വിരാമമിടാൻ പിന്തുണ പ്രഖ്യാപിച്ചാണ് ടീം യൂറോ തുടങ്ങിയതുതന്നെ. ഷൂട്ടൗ ട്ടിൽ പിഴവുണ്ടാകുന്നതിന് മുമ്പ് ഫുട്ബോൾ ഭ്രമം നിറഞ്ഞ നാടിന്റെ ഹൃദയം കൂഴടക്കിയ ചെറുപ്പക്കാരാണ് അവർ. ഇത് ബാധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാനായി ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും. അതോടൊപ്പം ഇതിന് കാരണക്കാരായവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കുകയും ചെയ്യും”, ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തവണ യൂറോയില്‍ ഇംഗ്ലീഷ് ആരാധകര്‍ വിവാദച്ചുഴിയിലാവുന്നത് ഇതാദ്യമല്ല. സെമി ഫൈനലിൽ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ആരാധകർ ലേസർ രശ്മികൾ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ഡെന്മാര്ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു. യൂറോ ഫൈനലില്‍ ഇറ്റാലിയന്‍ ദേശീയ ഗാനം ആലപിച്ചപ്പോഴും ഇംഗ്ലീഷ് ആരാധകര്‍ കൂവിവിളിച്ചു.