പ്രീമിയർ ലീഗ് ആരു ഭരിക്കും, നീലയോ ചുവപ്പോ? ഇന്നറിയാം..

അന്താരാഷ്ട്ര മത്സരങ്ങൾകുള്ള ഇടവേള കഴിഞ്ഞു ക്ലബ്ബ് മത്സരങ്ങൾ വീണ്ടും സജീവമാവാൻ പോവുകയാണ്. ഇന്ന് പ്രീമിയർ ലീഗിൽ വമ്പൻ പോരാട്ടമാണ് നടക്കാൻ പോകുന്നത്.നിലവിലെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ലിവർപൂളും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ഇന്ന് ആര് ജയിക്കുന്നുവോ അവർക്ക് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയും.

പന്ത്രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിൽ മാഞ്ചസ്റ്റർ സിറ്റി 28 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തും അത്രയും തന്നെ മത്സരങ്ങളിൽ 27പോയിന്റ്‌കളുമായി ലിവർപൂൾ തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് ആറുമണിക്ക് സിറ്റിയുടെ ഹോം ഗ്രൗണ്ടായ മാഞ്ചസ്റ്ററിലെ ഇത്തിഹാദിലാണ് ആവേശ പോരാട്ടം നടക്കുക.

മത്സരത്തിനു മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ പെപ് ഗാഡിയോള ലിവർപൂളിനെ കുറിച്ച് സംസാരിച്ചു.❝ഞാൻ പ്രീമിയർ ലീഗിൽ വന്നിട്ട് ദശകങ്ങളായി, അന്നും ഇന്നും ഒരേപോലെ എതിരാളികളാണ് ഞങ്ങൾക്ക് ലിവർപൂൾ, കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും സിറ്റിയും ലിവർപൂളും മികച്ച മത്സരംങ്ങൾ കാഴ്ചവെക്കുന്നതിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു..❞

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഏർലിഗ് ഹാലൻഡ് കളിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്, യൂറോകപ്പ് യോഗ്യത മത്സരത്തിൽ നോർവേക്ക് വേണ്ടി പരിശീലന സമയത്ത് പരിക്ക് പറ്റിയത് കാരണം അവസാന യോഗ്യത മത്സരത്തിൽ കളിച്ചിരുന്നില്ല, നോർവേ അടുത്ത യൂറോ കപ്പിന് യോഗ്യത നേടിയിട്ടില്ല.മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് നിർണായ മത്സരത്തിൽ ഹാലൻഡ് കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

Rate this post