കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് നടന്ന മത്സരത്തിൽ പിഎസ്ജി വീണ്ടും സമനില വഴങ്ങിയിരുന്നു.1-1 എന്ന സ്കോറിനാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിട്ടുള്ളത്. ഇത് രണ്ടാമത്തെ തവണയാണ് ഇതേ സ്കോറിന് ബെൻഫിക്കയും പിഎസ്ജിയും സമനിലയിൽ പിരിയുന്നത്.
ഈ മത്സരത്തിൽ ബെൻഫിക്കക്ക് വേണ്ടി അർജന്റീനയുടെ ഭാവി വാഗ്ദാനമായ എൻസോ ഫെർണാണ്ടസ് കളിച്ചിരുന്നു. അതേസമയം പിഎസ്ജിക്ക് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറും കളിച്ചിരുന്നു. മത്സരത്തിനുശേഷം ഇവർ രണ്ടുപേരും വാഗ്വാദത്തിൽ ഏർപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
എൻസോ ഫെർണാണ്ടസിനോട് നെയ്മർ ജൂനിയർ വളരെയധികം ദേഷ്യപ്പെടുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു.എൻസോ ഫെർണാണ്ടസ് തന്നെ വിഡ്ഢി എന്ന് വിളിച്ചതായാണ് നെയ്മർ കരുതുന്നത്.അത്കൊണ്ട് തന്നെ ആ ദേഷ്യവും അതൃപ്തിയും നെയ്മറുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കും.
എന്നാൽ ചിരിച്ചുകൊണ്ട് നെയ്മറുടെ ആരോപണത്തെ നിരസിക്കുകയാണ് എൻസോ ഫെർണാണ്ടസ് ചെയ്യുന്നത്.ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ല, ഞാൻ നിന്നെ ഒരിക്കലും വിഡ്ഢി എന്ന് വിളിച്ചിട്ടില്ല എന്നാണ് നെയ്മറോട് എൻസോ ഫെർണാണ്ടസ് പറയുന്നത്.എന്നാൽ നെയ്മർ ദേഷ്യം അവസാനിപ്പിക്കാതെ തിരിച്ചു നടക്കുന്നതും വീഡിയോയിൽ നിന്നും വളരെ വ്യക്തമാണ്.
🇦🇷🇧🇷 Enzo and Ney after the game 😂
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 11, 2022
Ney is angry, he thought that Enzo called him ‘pelotudo’ (idiot), Enzo is saying: “Noo, I haven’t done anything to you (on purpose), I never called you ‘pelotudo’” 🗣😁 pic.twitter.com/BkyQj4LILI
എന്നാൽ ഇതിൽ കാര്യമാക്കേണ്ട ഒന്നുമില്ല തമാശ രൂപേണയാണ് ഇത് നടന്നിട്ടുള്ളത് എന്നുള്ളതും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും ലോക ഫുട്ബോളിലെ ഏറ്റവും വലിയ റിവൽറികളായ ബ്രസീലിന്റെയും അർജന്റീനയുടെയും താരങ്ങളാണ് ഇരുവരും.അർജന്റീന ഭാവിയിൽ ഒരുപാട് പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ഒരു താരമാണ് എൻസോ ഫെർണാണ്ടസ്.