ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തരായ ഇംഗ്ലീഷ് ക്ലബ്ബുകൾ ആയ ചെൽസിയും ലിവർപൂളും തമ്മിൽ നടന്ന കർബാവോ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഗോൾഡ് സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടപ്പോൾ അവസാന നിമിഷം നായകനായ വാൻ ഡി ജികിന്റെ ഗോളിലൂടെ ലിവർപൂൾ ആണ് മത്സരം വിജയിച്ചു കപ്പ് ഉയർത്തിയത്. ചെൽസിക്കെതിരെ 118 മിനിറ്റിൽ ആയിരുന്നു കോർണർ കിക്കിൽ നിന്നുള്ള ബോൾ ഹെഡ്ഡർ ചെയ്തുകൊണ്ട് വിജയഗോൾ ലിവർപൂൾ നേടുന്നത്.
ഇംഗ്ലണ്ടിലെ വെമ്പലി സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫൈനൽ മത്സരം പരാജയപ്പെട്ടതോടെ നിരാശരായ ചെൽസി താരങ്ങൾ തിരികെ മടങ്ങുന്നതിനിടെ ആരാധകർക്കിടയിൽ നിന്നും ചില വിമർശനങ്ങളും മറ്റും ചെൽസി താരങ്ങൾക്ക് കേൾക്കേണ്ടിവന്നു. ചെൽസിയുടെ അർജന്റീന താരമായ എൻസോ ഫെർണാണ്ടസ് ഇത്തരം വിമർശനങ്ങൾക്ക് പ്രതികരിക്കാനൊരുങ്ങുന്ന വീഡിയോ ആണ് നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്.
ആരാധകർക്കിടയിലൂടെ ചെൽസി താരങ്ങൾ മടങ്ങവെ സൂപ്പർ താരമായ മുദ്രയ്കിന് പിന്നിൽ വരുന്ന ചെൽസിയുടെ അർജന്റീന മിഡ്ഫീൽഡർ ആയ എൻസോ ഫെർണാണ്ടസിനോട് ‘എൻസോ, ഭാഗ്യമില്ല മോനേ’ എന്നൊരു ആരാധകൻ വിളിച്ചുപറഞ്ഞു കളിയാക്കി ചിരിച്ചു, തിരികെ താരം ആരാധകനോട് പ്രതികരിക്കാൻ ഒരുങ്ങിയെങ്കിലും പിന്നാലെ വന്ന മറ്റൊരു ചെൽസി താരം എൻസോയെ മുന്നോട്ടു കൊണ്ടുപോയി. എൻസോ ഫെർണാണ്ടസിനെയും മുദ്രയ്കിനെയും സ്വന്തമാക്കാൻ നിരവധി പണമാണ് ചെൽസി നൽകിയത്.
Enzo Fernandez was fuming 😂😂😂 pic.twitter.com/cajm89gWE2
— george (@StokeyyG2) February 25, 2024
കരബാവോ കപ്പ് കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായ ചെൽസി നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 25 മത്സരങ്ങളിൽ നിന്നും 35 പോയിന്റുകൾ സ്വന്തമാക്കി 11ആം സ്ഥാനത്ത് വളരെ മോശം ഫോമിലാണ് കളി തുടരുന്നത്. ഒരുകാലത്ത് യൂറോപ്പിലെ പേര് കേട്ട വമ്പൻമാരായി വളർന്ന ചെൽസി അല്പം സീസണുകൾക്കു മുൻപ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ അന്നത്തെ പരിശീലകനായ തോമസ് ട്യൂഷൽ ടീം വിട്ടതിനു ശേഷം മികച്ച പരിശീലകനെയും താരങ്ങളെയും കൊണ്ടുവരാൻ ചെൽസി കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും കളിക്കളത്തിൽ പ്രാവർത്തികമാക്കാനായില്ല.