വിവാദപരമായ രണ്ടു റെഡ് കാർഡ് സംഭവങ്ങൾക്ക് ശേഷം റഫെറിക്കെതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴിയുണ്ടായ ആക്ഷേപങ്ങളേയും വധഭീഷണിയെയും പരിഗണിച്ച് ഇ.പി.എൽ അധികൃതർ മൈക്ക് ഡീനിനെ ഈ ആഴ്ച്ച നടക്കാനിരിക്കുന്ന മത്സരങ്ങളിൽ നിന്നും ഒഴിയാൻ ആവശ്യപ്പെട്ടു.
വെസ്റ്റ് ഹാം-ഫുൾഹാം മത്സരം നിയന്ത്രിച്ചിരുന്ന റഫറി വെസ്റ്റ് ഹാമിന്റെ മിഡ്ഫീൽഡറായ തോമസ് സൗസെക്ക് അബദ്ധവശാൽ അലക്‌സാണ്ടർ മിട്രോവിച്ചിനെ ഫൗൾ ചെയ്തതിനു, ചുവപ്പു കാർഡ് കാണിക്കുന്നു. ഈ മത്സരം നടക്കുന്നതിന്റെ 4 ദിവസം മുൻപ് നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-സൗതാമ്പ്റ്റൻ മത്സരത്തിലും റഫറിയിൽ നിന്നും ഇതിനു സമാനമായ ഒരു സംഭവമുണ്ടായി.
സൗതാമ്പ്റ്റൻ ഡിഫൻഡറായ ജാൻ ബെഡ്നാറക്ക് യുണൈറ്റഡിന്റെ മാർശ്യാലിനെ ഫൗൾ ചെയ്തതിനും റഫറി ചുവപ്പു കാർഡ് കാണിച്ചിരുന്നു. മത്സരത്തിൽ യുണൈറ്റഡ് 9 ഗോളുകൾക്ക് ജയിക്കുകയും ചെയ്തതോടെ കാര്യങ്ങൾ വഷളായി.
റഫറിയുടെ 2 തീരുമാനങ്ങൾക്കുമെതിരെ അപ്പീലുമായി അധികൃതർ രംഗത്തുണ്ട്. ഇരു സന്ദർഭങ്ങളിലും റഫറി വി.എ.ആറിന്റെ സഹായം തേടിയതിനു ശേഷമാണ് അന്തിമ തീരുമാനമെടുത്തത്.
സംഭവത്തെ തുടർന്ന് റഫറിയുടെ കുടുംബത്തിനെതിരെയും ആക്രമണം ഉയർന്നിരുന്നു. തുടർ നടപിയെന്നോണം റഫറി തനിക്കും തന്റെ കുടുംബത്തിന് നേരെയുമുണ്ടായ ആക്രമങ്ങളെ കുറിച് പോലീസിൽ വിശദമായ പരാതി നൽകിയിട്ടുണ്ട്.
എന്തിരുന്നാലും 52കാരനായ റഫറി ബുധനാഴ്ച്ച നടക്കാനിരിക്കുന്ന എഫ്.എ കപ്പ് മത്സരം നിയന്ത്രിക്കാനൊരുങ്ങിയിരിക്കുകയാണ്. പിന്നീടുള്ള പ്രീമിയർ ലീഗ് മത്സരവും നിയന്ത്രിച്ചേക്കും.
റഫറി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ചിലപ്പോൾ പ്രീമിയർ ലീഗിൽ സംഘർഷങ്ങൾ നടന്നേക്കാം…