അർജന്റീനക്കായി ഒരുമിച്ചു കളിച്ചിട്ട് ഒരുവർഷമാകുന്നു, മത്സരത്തിന്റെ സങ്കീർണതകൾക്കൊപ്പം വിജയം നേടിയതാണ് പ്രധാനമെന്നു മെസി

ഖത്തർ ലോകകപ്പിലേക്കുള്ള ഇക്വഡോറുമായുള്ള ആദ്യ യോഗ്യത മത്സരത്തിൽ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് അർജന്റീന. മെസിയുടെ ഏക ഗോളിലാണ് അർജന്റീന ഇക്വഡോറിനെ മറികടന്നു മൂന്നു പോയിന്റ് സ്വന്തമാക്കിയത്. ലൂക്കാസ് ഓകമ്പോസിനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

പരുക്കൻ മത്സരം പുറത്തെടുത്ത ഇക്വഡോറിനെതിരെ മികച്ച മുന്നേറ്റങ്ങൾ നടത്താനായില്ലെകിലും മെസിയുടെ പെനാൽറ്റി ഗോളിനാസ്പദമായ മുന്നേറ്റവും ഓകമ്പോസിനു തന്നെ ലഭിച്ച ഒരു സുവർണ്ണാവസരം നഷ്ടപ്പെടുത്തിയത് മാത്രമേ അർജന്റീനക്ക് എടുത്തു പറയാനുള്ളു. എന്നാൽ ഒരു വർഷമായി കളിക്കാത്തതിന്റെ കുറവാണെന്നാണ് പരിശീലകൻ സ്കലോനിയുടെ വീക്ഷണം. എന്നാൽ ക്യാപ്റ്റൻ ലിയോണൽ മെസിക്കും അർജന്റീനയുടെ പ്രകടനത്തേക്കുറിച്ച് ശുഭപ്തിവിശ്വാസമാണുള്ളത്.

“മത്സരം സങ്കീർണമാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഏറ്റവും പ്രധാനമായി ഞങ്ങൾ ജയിച്ചുവെന്നതാണ്. ഇത് തുടരുവാനായ് ഒരുപാട് പരിശ്രമിക്കേണ്ടതായിട്ടുമുണ്ട്. ജയിച്ചു തുടങ്ങുക എന്നത്‌ പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ ലോകകപ്പ് യോഗ്യതമത്സരങ്ങൾ എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് ഞങ്ങൾക്കറിയാം. മത്സരങ്ങൾ എന്നും ബുദ്ധിമുട്ടേറിയതാണ്, ഈയൊരു തരത്തിലുള്ള മത്സരം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ട് ഏകദേശം ഒരു വർഷത്തോളമായി. ഇതു ഞങ്ങളുടെ ആദ്യമത്സരമായിരുന്നുവെന്ന ഉത്കണ്ഠ മത്സരത്തെ ബുദ്ധിമുട്ടേറിയതാക്കുന്നു.

” ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് നോക്കിയാൽ കടന്നുപോയത് ഒരു സങ്കീർണ്ണമായ വർഷമാണെന്ന് മനസ്സിലാവും. ദേശീയ ടീമിന് വേണ്ടി വീണ്ടും കളിക്കുകയും ആരാധകർക്കു ജയിച്ചതുമെല്ലാം സന്തോഷം നൽകുന്നു. എല്ലാ അർജന്റീനക്കാർക്കും ഇത് ശക്തി പകരട്ടെ” മെസി മത്സരശേഷം പറഞ്ഞു.

Rate this post
ArgentinaEquadorLionel Messi