ഏജന്റ് ക്രിസ്റ്റ്യാനോ റൊണാൾഡോ, യൂറോപ്പിലെ സൂപ്പർ താരങ്ങളെ സൗദിയിലെത്താൻ സഹായിക്കുന്നത് റൊണാൾഡോ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം അഞ്ച് തവണ സ്വന്തമാക്കിയ പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ നസർ ക്ലബ്ബിലേക്ക് നീങ്ങിയതിനു ശേഷം യൂറോപ്യൻ ഫുട്ബോൾ താരങ്ങൾ സൗദി ലീഗിലേക്ക് കളിക്കാൻ എത്തുന്നത് ഇപ്പോൾ അത്ഭുത കാഴ്ചയായി മാറുകയാണ്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ നീക്കത്തിന് പിന്നാലെ നിലവിലെ ബാലൻഡിയോർ ജേതാവായ കരീം ബെൻസെമ ഉൾപ്പടെയുള്ള യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് സൗദിയിലേക്ക് നീങ്ങുന്നത്, ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവിനു മുന്നേ ആരുമറിയാതിരുന്ന സൗദി ലീഗ് ഇന്ന് താരസമ്പന്നമായ സാന്നിധ്യം കൊണ്ട് ലോകഫുട്ബോളിലെ തന്നെ ശ്രദ്ധയാകർഷിക്കുന്ന ലീഗുകളിൽ ഒന്നായി മാറിയിട്ടുണ്ട്.

ക്രിസ്ത്യാനോ റൊണാൾഡോ ആകട്ടെ തന്റെ സഹതാരങ്ങളെ സൗദി ലീഗിലേക്ക് ക്ഷണിക്കുന്നത് തുടരുകയാണ്. ഏറ്റവും ഒടുവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ സഹതാരമായിരുന്ന ഐവറി കോസ്റ്റ് താരം എറിക് ബെയിലിയെ സൗദിയിലേക്കുള്ള നീക്കത്തിന് ക്രിസ്ത്യാനോ റൊണാൾഡോ സഹായിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം രണ്ട് സൗദി അറേബ്യൻ ക്ലബ്ബുകൾ എറിക് ബെയ്‌ലിക്ക് വേണ്ടി രംഗത്തുണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡറായ താരത്തിനെ സ്വന്തമാക്കാൻ മൂന്നു വർഷത്തെ കരാറാണ് സൗദി ക്ലബ്ബുകൾ ഓഫർ ചെയ്യുന്നത്. അതേസമയം തന്നെ ക്രിസ്ത്യാനോ റൊണാൾഡോ സൗദിയിലേക്കുള്ള നീക്കത്തിനെ കുറിച്ച് എറിക് ബെയിലിയോട് നേരിട്ട് സംസാരിച്ചു, സൗദി ലീഗിനെക്കുറിച്ചും സൗദിയിലെ ലൈഫ് സ്റ്റൈലിനെ കുറിച്ചും ക്രിസ്ത്യാനോ റൊണാൾഡോ പ്രധാനമായും സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗദി ലീഗ് ലോകത്തിലെ മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുണ്ട്, സൂപ്പർതാരത്തിന്റെ വരവിനു ശേഷം സൗദി പ്രൊലീഗിലേക്ക് നിരവധി താരങ്ങൾ ഒഴുകിയെത്തുന്നതിനാൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ തന്നെ സൗദി പ്രോ ലീഗ് താരസമ്പന്നം കൊണ്ട് ലോക ഫുട്ബോളിലെ പ്രധാന ലീഗുകളിൽ ഒന്നായി മാറും

4/5 - (14 votes)