“ക്രിസ്ത്യാനോ റൊണാൾഡോയോട് ചെയ്തത് അനീതി” | Cristiano Ronaldo

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ 2021 ലെ ട്രാൻസ്ഫർ വിൻഡോയിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ നിന്നും പടിയിറങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് മടങ്ങിയിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഇതിഹാസ താരത്തിനെ വേണ്ട രീതിയിലല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിച്ചത്. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ പ്രശ്നങ്ങൾ കാരണം ക്രിസ്ത്യാനോയും പടിയിറങ്ങി.

ക്രിസ്ത്യാനോ റൊണാൾഡോ ടീം വിടാൻ ഉണ്ടായ സാഹചര്യങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സംബന്ധിച്ച് ലജ്ജാകരവും നാണക്കേടും ആണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരമായ എറിക് ബെയലി. ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ഒരു താരം ക്ലബ്ബിൽ നിന്നും വളരെ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും എറിക് ബെയ്‌ലി പറഞ്ഞു.

“എന്നെ സംബന്ധിച്ച് ക്രിസ്ത്യാനോ റൊണാൾഡോ ആണ് ലോകത്തിലെ എക്കാലത്തെ മികച്ച താരം. ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയപ്പോൾ പോലും അദ്ദേഹം ക്ലബ്ബിനു വേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തു, ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ഒരു താരം ക്ലബ്ബിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇത്രയ്ക്ക് ചെയ്തിട്ടും ക്രിസ്ത്യാനോ റൊണാൾഡോ ടീം വിട്ട സാഹചര്യങ്ങൾ യുണൈറ്റഡിനെ സംബന്ധിച്ച് നാണക്കേടാണ്.” – എറിക് ബെയ്‌ലി പറഞ്ഞു.

54 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി നേടിയ ക്രിസ്ത്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. തകർപ്പൻ ഫോമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടുകൊണ്ടുപോയ ക്രിസ്ത്യാനോ റൊണാൾഡോയുടെ അവസരങ്ങൾ ക്ലബ്ബിലേക്കുള്ള എറിക് ടെൻ ഹാഗിന്റെ പ്രവേശനത്തോടെ കുറഞ്ഞു. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും തമ്മിൽ പിരിയുകയായിരുന്നു..

Rate this post
Cristiano Ronaldo