മത്സരം പരാജയപ്പെട്ടാൽ ഒരു ഒഴികഴിവും പറയില്ലെന്ന് എറിക് ടെൻ ഹാഗ് |Manchester United

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ ഒരു ഒഴികഴിവും പറയില്ലെന്ന് തറപ്പിച്ചുപറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്.

ക്രിസ്റ്റൽ പാലസിനെതിരായ 2-1 ന് ശനിയാഴ്ചത്തെ ജയത്തിൽ ചുവപ്പ് കാർഡ് കണ്ട മിഡ്ഫീൽഡർ കാസെമിറോയെ അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.അതേസമയം മിഡ്ഫീൽഡർ സ്കോട്ട് മക് ടോമിനേയും ഫോർവേഡുകളായ ആന്റണി മാർഷ്യലും ആന്റണിയും പരിക്കുകളോടെ കളി നഷ്ടമാകും.ക്രിയേറ്റീവ് മിഡ്ഫീൽഡർമാരായ ക്രിസ്റ്റ്യൻ എറിക്സനും ഡോണി വാൻ ഡി ബീക്കും ദീർഘകാല പരിക്കുകളോടെ പുറത്താണ്.

“ഞങ്ങൾക്ക് ഒരു സ്ക്വാഡുണ്ട്, ആ സ്ക്വാഡിൽ ധാരാളം നല്ല കളിക്കാർ ലഭ്യമാണ്, അവർ എല്ലായ്പ്പോഴും ആദ്യ 11-ൽ ഇല്ല. അതിനാൽ മറ്റുള്ളവർക്ക് അവസരം ലഭിക്കും,” ടെൻ ഹാഗ് ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.“കളി കഴിഞ്ഞ്, ‘കാസെമിറോ ഇല്ല, ആന്റണി മാർഷ്യൽ ഇല്ല’ എന്ന് എനിക്ക് പറയാൻ കഴിയില്ല. ഇല്ല, നമുക്ക് ജയിക്കണം. ഈ സ്ക്വാഡിൽ ഉള്ള എല്ലാ കളിക്കാരും കളിവുള്ളവരാണ്. അതിനാൽ മികച്ച പ്രകടനം നടത്തണം, കളിക്കളത്തിൽ ആരു വന്നാലും ഞങ്ങൾക്ക് ഗെയിമുകൾ ജയിക്കണം” ടെൻ ഹാഗ് പറഞ്ഞു.

കാസെമിറോയ്‌ക്കെതിരെ റെഡ് കാർഡ് അപ്പീൽ ചെയ്യാൻ യുണൈറ്റഡിന് പദ്ധതിയില്ലെന്ന് മാനേജർ സ്ഥിരീകരിച്ചു, ഇത് വിജയിക്കുമെന്ന് ക്ലബ് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു.ഇന്നത്തെ മത്സരം കഴിഞ്ഞ സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്നെങ്കിലും എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് മാറ്റിവച്ചു. കഴിഞ്ഞ മത്സരത്തിലെ വിജയം യുണൈറ്റഡിനെ പ്രീമിയർ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി, ലീഡർമാരായ ആഴ്സണലിന് എട്ട് പിന്നിലാണ്.

Rate this post
Manchester United