പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മോശം തുടക്കമാണ് ലഭിച്ചത്. തങ്ങളുടെ രണ്ട് ഓപ്പണിംഗ് മത്സരങ്ങളും വിനാശകരമായ രീതിയിൽ അവർ തോറ്റു. ഹോം ഗ്രൗണ്ടിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരെയാണ് ആദ്യ തോൽവി. എന്നാൽ ബ്രെന്റ്ഫോർഡിന്റെ കൈകളിൽ നിന്നും ഏറ്റുവാങ്ങിയ 4-0 ത്തിന്റെ തോൽവി വലിയ അപാമാനത്തിന് കാരണമാവുകയും ചെയ്തു.
1921ന് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ തന്റെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ തോൽക്കുന്നത്. ഇതുവരെ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനും ഒരു ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല, ബ്രൈറ്റണെതിരായ ഏക ഗോൾ സെൽഫ് ഗോളിൽ നിന്നാണ്.ഈ രണ്ട് മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നതിനാൽ ടീമിന് മോശമായ സ്വാധീനം ചെലുത്തിയെന്ന റിപ്പോർട്ടുകളും ഉയർന്നു.റെഡ് ഡെവിൾസിന്റെ രണ്ട് ഗെയിമുകളിലും റൊണാൾഡോ ശരാശരിയിൽ താഴന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ലിവർപൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് മുന്നോടിയായി യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പത്രസമ്മേളനത്തിൽ പിന്തുണച്ചു.പ്രായോഗികമായി എല്ലാ കളിക്കാരും ഒരു യൂണിറ്റ് എന്ന നിലയിൽ പരാജയപ്പെട്ടപ്പോൾ റൊണാൾഡോ എന്തിനാണ് എല്ലാ വിമർശനങ്ങളും നേരിടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.ക്ലബ് വിടുമെന്ന കിംവദന്തികൾക്കിടയിലും, ക്രിസ്റ്റ്യാനോ റൊണാൾഡോ എവിടെയും പോകുന്നില്ലെന്നും ഭാവിയിലേക്കുള്ള തന്റെ പദ്ധതികളുടെ ഭാഗമാണെന്നും എറിക് ടെൻ ഹാഗ് പറഞ്ഞു .
Erik ten Hag on Cristiano Ronaldo’s future: “I repeat the same – Cristiano is in our plans. That is what I can say”. 🚨🇵🇹 #MUFC
— Fabrizio Romano (@FabrizioRomano) August 19, 2022
“I don't know why he is the focus. It was the team performance and the whole's team attitude, including Ronaldo”, ten Hag added. pic.twitter.com/hssQIz1fna
ട്രാൻസ്ഫർ വിൻഡോയുടെ അവസാനത്തിൽ റൊണാൾഡോ ക്ലബിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് “അദ്ദേഹം ഞങ്ങളുടെ പദ്ധതിയിലാണ്, അതാണ് എനിക്ക് കാണാൻ കഴിയുന്നത്,” ടെൻ ഹാഗ് മറുപടി നൽകി.റൊണാൾഡോയെ വിവിധ ക്ലബ്ബുകളിലേക്ക് മാറ്റാൻ അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസ്ഡ് ശ്രമിച്ചെങ്കിലും, ചെൽസി, ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ്, അടുത്തിടെ ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവരെല്ലാം 37 കാരനായ സ്‌ട്രൈക്കറിനായുള്ള നീക്കം നിരസിച്ചു.
🗣 "I don't know why he is a particular focus after Saturday."
— Football Daily (@footballdaily) August 19, 2022
Erik ten Hag is not being drawn into discussions about Cristiano Ronaldo's future following the 4-0 loss to Brentford pic.twitter.com/a4BnU0lz6y
റൊണാൾഡോയെ വിവിധ ക്ലബ്ബുകളിലേക്ക് മാറ്റാൻ അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസ്ഡ് ശ്രമിച്ചെങ്കിലും, ചെൽസി, ബയേൺ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോർട്ട്മുണ്ട് തുടങ്ങിയ വമ്പൻ ക്ലബ്ബുകളെല്ലാം 37 കാരനായ സ്‌ട്രൈക്കറിനായുള്ള നീക്കം നിരസിച്ചു.