എമി മാർട്ടിനെസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള സാധ്യതകൾ അവസാനിപ്പിച്ചത് എറിക് ടെൻ ഹാഗ് | Emiliano Martinez

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർ തോൽവികൾക്ക് ശേഷം വിജയം നേടിയിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന പ്രീമിയറിലേക്ക് മത്സരത്തിൽ ലുട്ടൻ ടൗണിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ഓൾഡ് ട്രാഫോർഡിൽ വച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 59 മിനിറ്റിൽ ലിന്റെലോഫ് നേടുന്ന ഗോൾ ആണ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമ്മാനിക്കുന്നത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ ഒരുപാട് സീസണുകളിലെ ഗോൾകീപ്പരായ സ്പാനിഷ് സൂപ്പർ താരം ഡേവിഡ് ഡിഹിയ ടീമിട്ടതിന് പിന്നാലെയാണ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് ക്ലബ്ബ് മികച്ച പകരക്കാരന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. പകരമായി ഇന്റർ മിലാനിൽ നിന്നും ആന്ദ്രേ ഒനാനയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗ് തന്റെ കീഴിൽ വീണ്ടും എത്തിച്ചത്.

എന്നാൽ സ്പാനിഷ് സൂപ്പർതാരമായ ഡേവിഡ് ഡിഹിയ ടീം വിട്ടതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പകരമായി നോക്കിയിരുന്ന താരമാണ് അർജന്റീനയുടെ ഗോൾകീപ്പരായ എമിലിയാനോ മാർട്ടിനസ്. പുറത്തുവന്നിരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ് എമി മാർട്ടിനസിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ എമിലിയാനോ മാർട്ടിനസിന് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ അവസാനിപ്പിച്ചത് എറിക് ടെൻ ഹാഗാണ്.

മുൻപ് ഡച്ച് ക്ലബ്ബായ അയാക്സിൽ തന്റെ കീഴിൽ കളിച്ചിരുന്ന ആന്ദ്രേ ഒനാനയെ കൊണ്ടുവരാനാണ് ടെൻ ഹാഗ് മുൻതൂക്കം നൽകിയത്. ഒടുവിൽ നിരവധി വർഷങ്ങൾക്കു ശേഷം ഡേവിഡ് ഡിഹിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് പിന്നാലെ പകരമായി ആന്ദ്രേ ഒനാനയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തത്. ഒനാനക്ക് വേണ്ടിയുള്ള ടെൻ ഹാഗിന്റെ ഈ നീക്കമാണ് എമി മാർട്ടിനസിന് വേണ്ടിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നീക്കങ്ങൾ അവസാനിപ്പിച്ചത്.

Rate this post
Manchester United