യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് കാരണക്കാരനായ ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയെ പ്രതിരോധിച്ച് എറിക് ടെൻ ഹാഗ്

സ്പാനിഷ് ക്ലബ് സെവിയ്യയോട് ദയനീയമായി പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്ന് പുറത്തായിരുന്നു. ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയുടെ പിഴവുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് വഴിവെച്ചത്. എന്നാൽ മോശം പ്രകടനം നടത്തിയാലും ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ എറിക് ടെൻ ഹാഗ് പ്രതിരോധിച്ചു.

സ്പാനിഷ് താരം വളരെ കഴിവുള്ള ഒരു ഗോൾ കീപ്പറാണെന്നു പറഞ്ഞു.ഡേവിഡ് ഡി ഗിയയുടെയും ഹാരി മഗ്വെയറിന്റെയും പിഴവുകൾ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ 0-3 ത്തിന്റെ തോൽവി വഴങ്ങുന്നതിനിലേക്ക് യുണൈറ്റഡിനെ എത്തിച്ചു. ആദ്യ പഥത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് ആദ്യത്തെ അബദ്ധം പിറക്കുന്നത്. മൂന്നു സെവിയ്യ താരങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്ന ഹാരി മഗ്വയറിന് പാസ് നൽകാനുള്ള ഡേവിഡ് ഡി ഗിയയുടെ തീരുമാനം പിഴച്ചു.

പന്ത് ലഭിച്ചപ്പോഴേക്കും സെവിയ്യ താരങ്ങൾ ചുറ്റിനും കൂടിയതിനാൽ അത് പാസ് നൽകാൻ മാഗ്വയർക്ക് കഴിഞ്ഞില്ല. മഗ്വയരുടെ പാസ് സെവിയ്യ താരത്തിന്റെ ദേഹത്ത് തട്ടി വീണപ്പോൾ യൂസെഫ് എൻ നെസിറി അത് ഗോളാക്കി മാറ്റുകയായിരുന്നു.47-ാം മിനിറ്റിൽ ക്രോസ്ബാറിൽ നിന്ന് അകത്തേക്ക് പോയ ഒരു കോർണറിൽ നിന്ന് ലോയിക് ബേഡ് സെവിയ്യയുടെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ എൺപതാം മിനുട്ടിൽ ഉയർന്നു വന്ന ഒരു പന്ത് കാലിൽ ഒതുക്കി നിർത്തുന്നതിൽ താരം പരാജയപ്പെട്ടത് ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു.

ഡി ഗിയയിൽ നിന്നും പന്ത് തെറിച്ചു പോയപ്പോൾ അതെടുത്തു പോയി യൂസഫ് എൽ നെസിരി ടീമിന്റെ മൂന്നാം ഗോളും നേടി.പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ളത് ഡേവിഡ് ഡി ഗിയയാണെന്ന് മത്സരശേഷം എറിക് ടെൻ ഹാഗ് ചൂണ്ടിക്കാട്ടി.”പ്രീമിയർ ലീഗിൽ ഏറ്റവും ക്ലീൻ ഷീറ്റുള്ള ആളാണ് അദ്ദേഹം, അതിനാൽ അവൻ വളരെ കഴിവുള്ള ഗോൾകീപ്പറാണെന്ന് ഇത് കാണിക്കുന്നു,” ടെൻ ഹാഗ് ഡി ഗിയയെക്കുറിച്ച് പറഞ്ഞു. സെവിയ്യക്കെതിരെ അസ്വീകാര്യമായ തോൽവിയാണ് ഏറ്റുവാങ്ങിയതെന്നും ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ടെൻ ഹാഗ് പറഞ്ഞു.

Rate this post