മാഞ്ചസ്റ്റർ സിറ്റിക്കായി ഈ സീസണിലുടനീളം മികച്ച പ്രകടനമാണ് എർലിംഗ് ഹാലൻഡ് കാഴ്ചവെച്ചത്. ഇത്തിഹാദിലെ ആദ്യ സീസണിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരവധി റെക്കോർഡുകളാണ് നോർവീജിയൻ സ്‌ട്രൈക്കർ തകർത്തത്.പ്രീമിയർ ലീഗ് ഫുൾഹാമും മാൻ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സ്റ്റാർ സ്‌ട്രൈക്കർ സീസണിലെ തന്റെ 50-ാം ഗോൾ നേടിയിരിക്കുകയാണ്.
92 വർഷങ്ങൾക്ക് ശേഷമാണ് ഒരു താരം ഇംഗ്ലീഷ് ലീഗിൽ ഈ നേട്ടം കൈവരിച്ചത്.ടോം വാറിംഗയുടെ റെക്കോർഡിനൊപ്പമാണ് ഹലാൻഡ് എത്തിയത്. ഈ സീസണിൽ 8-ഓ അതിലധികമോ മത്സരങ്ങൾ കളിക്കാൻ ബാക്കിയുള്ളപ്പോൾ 63 ഗോളുകളുമായി ഒരു പ്രീമിയർ ലീഗ് കളിക്കാരന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഡിക്‌സി ഡീനിന്റെ റെക്കോർഡ് തകർക്കാൻ ഹാലണ്ടിന് തകർക്കാൻ കഴിയും എന്നാണ് കണക്കു കൂട്ടൽ.ഒരു സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 61 ഗോളുകളുടെ റെക്കോർഡ് തകർക്കാനും സാധ്യത കാണുന്നുണ്ട്.
ഈ സീസണിൽ ഫുൾഹാമിനെതിരെ എർലിംഗ് ഹാലൻഡ് പ്രീമിയർ ലീഗിലെ 34-ാം ഗോളാണ് അടിച്ചത്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത് മുതൽ, ഇംഗ്ലീഷ് ലീഗിൽ അദ്ദേഹം ഒരു ഗോൾ മെഷീനായി മാറി. തന്റെ 34-ാം ഗോൾ നേടിയപ്പോൾ, ഒരു സീസണിൽ 34 പ്രീമിയർ ലീഗ് ഗോളുകൾ എന്ന അലൻ ഷിയററുടെയും ആൻഡി കോളിന്റെയും സംയുക്ത റെക്കോർഡിനൊപ്പം അദ്ദേഹം എത്തി. എന്നിരുന്നാലും, ഹാലാൻഡിന് ഇനിയും 6 ലീഗ് മത്സരങ്ങൾ കളിക്കാനുണ്ട്.ആകെ നാല് ഹാട്രിക്കുകൾ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. മികച്ച 5 യൂറോപ്യൻ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ സ്‌കോറർ കൂടിയാണ് ഈ 22കാരൻ.
50 GOALS FOR ERLING HAALAND 🤯
— ESPN FC (@ESPNFC) April 30, 2023
34 IN THE PREMIER LEAGUE ⚽️
HAALAND IS A PHENOMENON! pic.twitter.com/CO4iRooXbL
സീരി എയിൽ നിന്ന് വിക്ടർ ഒസിംഹെൻ, ലീഗ് 1 ൽ നിന്ന് കൈലിയൻ എംബാപ്പെ, പ്രീമിയർ ലീഗിൽ നിന്ന് ഹാരി കെയ്ൻ എന്നിവരെ അദ്ദേഹം മറികടന്നു.ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് ഹാലൻഡ് ചാമ്പ്യൻസ് ലീഗിൽ നേടിയത്. ഇത് സ്വന്തം നിലയിൽ ഒരു വലിയ നേട്ടമാണെങ്കിലും, ഈ സീസണിൽ ഒരു മത്സരത്തിൽ 5 ഗോളുകൾ നേടി അദ്ദേഹം മറ്റൊരു റെക്കോർഡിനൊപ്പം എത്തി. ആർബി ലെപ്‌സിഗിനെതിരായ മാൻ സിറ്റിയുടെ 16-ാം റൗണ്ട് മത്സരത്തിലാണ് അദ്ദേഹം ഈ റെക്കോർഡ് സ്ഥാപിച്ചത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ച മറ്റ് രണ്ട് കളിക്കാർ മാത്രമേ ഉണ്ടായിട്ടുള്ളൂ – ലയണൽ മെസ്സിയും ലൂയിസ് അഡ്രിയാനോയും.
Erling Haaland equals the record for the most Premier League goals (34) in a single season after 32 games. 👽🇳🇴
— Fabrizio Romano (@FabrizioRomano) April 30, 2023
Haaland moves level with Andrew Cole (93/94) and Alan Shearer (94/95) – and they had 42 games to do it in.
It’s also 5️⃣0️⃣ goals for Haaland with Man City this season. pic.twitter.com/svfltHjXw8
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള 17 ഗോളുകളാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ്. റയൽ മാഡ്രിഡിനെതിരായ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് മത്സരമുണ്ട്.ശേഷിക്കുന്ന മത്സരങ്ങളിൽ 6 ഗോളുകൾ നേടിയാൽ ഈ സീസണിൽ മാത്രം റൊണാൾഡോയുടെ റെക്കോർഡ് തകർക്കാനാകും.പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള 46 ഗോളുകൾ ഒഴികെ, എഫ്‌എ കപ്പിൽ 3 ഗോളുകളും EFL കപ്പിൽ മറ്റൊരു ഗോളും ഹാലൻഡ് നേടിയിട്ടുണ്ട്. എഫ്എ കപ്പിലെ 3 ഗോളുകൾ ബേൺലിക്കെതിരായ മറ്റൊരു ഹാട്രിക്കിൽ നിന്നാണ്.