പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഈ സമ്മറിൽ ഥാക്രമം എർലിംഗ് ഹാലൻഡ്, ഡാർവിൻ ന്യൂനസ് എന്നിവരെ പുതിയ സ്ട്രൈക്കർമാരെ കൊണ്ടുവന്നു. കഴിഞ്ഞ സീസണിൽ ഇരുവരും ഫാൾസ് 9 ഫോർമേഷൻ ഉപയോഗിച്ചാണ് കൂടുതൽ മത്സരവും കളിച്ചത്.അടുത്തിടെ കമ്മ്യൂണിറ്റി ഷീൽഡിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് സ്ട്രൈക്കർമാരും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.ലിവർപൂൾ വിജയത്തിൽ ഡാർവിൻ ന്യൂനെസ് ഗോൾ നേടിയപ്പോൾ എർലിംഗ് ഹാലൻഡിന് സ്കോർ ചെയ്യാനായില്ല.
22 വയസ്സ് മാത്രം പ്രായമുള്ള ഹാലാൻഡ് ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളാണ്. പെനാൽട്ടി ബോക്സിനുള്ളിൽ മൂർച്ചയുള്ളവനാണ്, മാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്,ശക്തനാണ്, വായുവിൽ ആധിപത്യം പുലർത്തുകയും ചെയ്യുന്നു .ഈ ആട്രിബ്യൂട്ടുകൾ ആണ് സിറ്റിയെ 60 മില്യൺ യൂറോയുടെ മുടക്കാൻ പ്രേരിപ്പിച്ചത്.കഴിഞ്ഞ കുറച്ച് സീസണുകളിൽ പെപ് ഗ്വാർഡിയോള തന്റെ ടീമിനായി സ്ട്രൈക്കർലെസ് സിസ്റ്റം കളിക്കാൻ തിരഞ്ഞെടുത്തു.തൽഫലമായി കെവിൻ ഡി ബ്രൂയ്ൻ, റിയാദ് മഹ്റസ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിംഗ് എന്നിവർ ഫാൾസ് 9 റോൾ കളിക്കാൻ നിർബന്ധിതരായി.
എന്നിരുന്നാലും ഒരു സ്ട്രൈക്കറുടെ അഭാവം അവരുടെ എതിരാളികൾ ആഴത്തിൽ പ്രതിരോധിക്കുന്ന സാഹചര്യങ്ങളിൽ അവർക്ക് തടസ്സമായി. സിറ്റിയുടെ ഈ പ്രശനം ഹാലാൻഡ് പരിഹരിക്കുന്നു.ക്ലബ്ബിന്റെ ടോപ് സ്കോറർമാരായ റഹീം സ്റ്റെർലിംഗും ഗബ്രിയേൽ ജീസസും പുറത്തായതോടെ നിർണായക നിമിഷങ്ങളിൽ ഗോളുകൾ നേടാനും ഡെലിവർ ചെയ്യാനുമുള്ള ബാധ്യത ഇപ്പോൾ ഹാലാൻഡിനാണ്. ഒന്നുമില്ലായ്മയിൽ നിന്ന് സ്കോർ ചെയ്യാനുള്ള കഴിവ് നോർവീജിയനുണ്ട് കൂടാതെ ബോക്സിലെ താരത്തിന്റെ ചലനം ഡിഫൻഡർമാർക്ക് മാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാക്കുന്നു. പരിക്കുകൾ എന്നും ഹാലാൻഡിന്റെ കരിയറിൽ ഒരു വെല്ലിവിളി ഉയർത്തിയിട്ടുണ്ട്.ഫിറ്റായി തുടരാനായാൽ മാൻ സിറ്റി മറ്റൊരു പ്രീമിയർ ലീഗ് കിരീടം ഉയർത്തിയേക്കും.
കഴിഞ്ഞ സീസണിൽ ലിഗ പോർച്ചുഗലിലെ മികച്ച പ്രകടനത്തിന് ശേഷമാണ് നൂനെസ് ശ്രദ്ധയിൽപ്പെട്ടത്. വർപൂളിനെതിരായ ഇരട്ട ഗോളുകൾ ഉൾപ്പെടെ ബെൻഫിക്കയുടെ കിരീടപ്പോരാട്ടത്തിൽ അദ്ദേഹം 26 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ആറ് ഗോളുകളും നേടി. ഉറുഗ്വേൻ താരത്തിന്റെ ഗോൾ സ്കോറിങ് യുർഗൻ ക്ലോപ്പിനെ ആകർഷിച്ചു.പന്തുമായി ഓടാൻ ഇഷ്ടപ്പെടുകയും അത് മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്യുന്ന ഒരു സ്ട്രൈക്കറാണ് നുനെസ്.75 മില്യൺ യൂറോക്കാന് താരത്തെ ആൻഫീൽഡിൽ എത്തിച്ചത്.ന്യൂനസ് സെന്റര് ഫോർവേഡായി എത്തുമ്പോൾ വിങ്ങുകളിൽ സലക്കും ഫിർമിനോക്കോ അല്ലെങ്കിൽ ഡിയാസിനോ കൂടുതൽ സ്വാതന്ത്ര്യം നൽകും.
നൂനെസിന് ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിക്കാനും മുഹമ്മദ് സലായെ സ്വന്തന്ത്രമായി അഴിച്ചുവിടാൻ പ്രതിരോധക്കാരുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനും കഴിയും.ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, ആൻഡ്രൂ റോബർട്ട്സൺ എന്നീ ക്രിയേറ്റീവ് ഫുൾ-ബാക്കുകളിൽ നിന്നുള്ള ക്രോസുകൾ ഉപയോഗിച്ചാണ് റെഡ്സ് അവരുടെ മിക്ക അവസരങ്ങളും സൃഷ്ടിക്കുന്നത്. ബോക്സിൽ നുനെസിനെപ്പോലെ വായുവിൽ ആധിപത്യം പുലർത്തുന്ന താരം ടീമിലുള്ളപ്പോൾ കൂടുതൽ ഗോളുകൾ നേടാൻ സാധിക്കും.യുർഗൻ ക്ലോപ്പിന്റെ ശിക്ഷണത്തിൽ ഡാർവിന് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി മാറാൻ കഴിയും.