കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ലബ്ബായ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്നുമെത്തിച്ച നോർവെകാരൻ ഏർലിംഗ് ഹാലൻഡ് ചരിത്രം കുറിച്ചു കൊണ്ടിരിക്കുകയാണ്.
പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ തികച്ച താരമായി മാറിയിരിക്കുകയാണ് ഏർലിംഗ് ഹാൻഡ്. വെറും 48 മത്സരങ്ങളിലാണ് ഹാലൻഡ് ഗോളിൽ തന്റെ അർദ്ധ സെഞ്ച്വറി തികച്ചത്. ലിവർപൂളിനെതിരെ കളിയുടെ ഇരുപത്തിയേഴാം മിനിറ്റിൽ അലിസൻ നൽകിയ മിസ് പാസിൽ അകെ പിടിച്ചെടുത്ത് നൽകിയ പന്ത് ഹാലൻഡ് പിഴവുകൾ കൂടാതെ വല കുലുക്കുകയായിരുന്നു.
ERLING HAALAND IS THE FASTEST TO SCORE 50 PREMIER LEAGUE GOALS (48 APPS) 🤖 pic.twitter.com/if5QKLzR25
— B/R Football (@brfootball) November 25, 2023
ERLING HAALAND GOALLLLL MR INEVITABLE STRIKES AGAINNNN 50 GOALS IN 48 GAMES pic.twitter.com/9hBlcaeZaM
— 17 (@DxBruyneSZN) November 25, 2023
ഇതിനു മുൻപ് പ്രീമിയർ ലീഗിൽ ആൻഡി കോൾ 65 മത്സരങ്ങളിൽ നേടിയ 50 ഗോൾ എന്ന റെക്കോർഡാണ് പഴങ്കഥയായത്. ഹാലെൻഡ് 21 വ്യത്യസ്ത എതിരാളികൾക്കെതിരെ പ്രീമിയർ ലീഗിൽ കളിച്ചപ്പോൾ അതിൽ 20 എതിരാളികൾക്കെതിരെയും ഗോൾ നേടാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ സീസണിൽ 13 ഗോളുകളോടെ ടോപ് സ്കോറർ സ്ഥാനത്ത് കൂടിയാണ് ഏർലിംഗ് ഹാലൻഡ്. പത്തു ഗോളുകൾ നേടിയ സലാഹ് ആണ് രണ്ടാം സ്ഥാനത്ത്.
Erling Haaland has scored 50 Premier League goals quicker than anyone else!
— Premier League (@premierleague) November 25, 2023
📊 @Oracle pic.twitter.com/03kipKEtgS