മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു കടുത്ത മെസ്സി ആരാധകനാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.അത് പലതവണ അദ്ദേഹം തെളിയിച്ചതാണ്.ഇന്റർവ്യൂ നൽകുന്ന സമയങ്ങളിൽ എല്ലാം തന്നെ അദ്ദേഹം മെസ്സിയെ പരാമർശിക്കാൻ സമയം കണ്ടെത്താറുണ്ട്.
ഒരിക്കൽ കൂടി അദ്ദേഹം ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഇത്തവണ തന്റെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് പെപ് മെസ്സിയെയും പരാമർശിച്ചത്.അതായത് ഏർലിംഗ് ഹാലന്റിന് ലയണൽ മെസ്സിയെ പോലെ ഒറ്റയ്ക്ക് കളിയുടെ ഗതി തിരിക്കാൻ കഴിവില്ല എന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഹാലന്റിനെ ടീം അംഗങ്ങൾ കൂടുതൽ സഹായിക്കണമെന്ന രൂപത്തിലാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്.സീസണിന്റെ തുടക്കത്തിൽ അസാമാന്യ പ്രകടനം നടത്തിയ ഹാലന്റിന് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ആ മികവ് ആവർത്തിക്കാൻ കഴിയുന്നില്ല.ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന പെപ് നടത്തിയിട്ടുള്ളത്.ഫുട്ബോൾ ഡൈലിയാണ് ഇത് പുറത്തുവിട്ടത്.
‘മത്സരത്തിൽ കൂടുതലായി ഏർലിംഗ് ഹാലന്റിനെ കണ്ടെത്തണം എന്നുള്ളത് എന്റെ താരങ്ങളോട് പറയൽ എന്റെ ജോലിയാണ്.ഹാലന്റിന് ഗോൾ നേടണമെങ്കിൽ ടീമിന്റെ സപ്പോർട്ട് ആവശ്യമാണ്.അദ്ദേഹം ലയണൽ മെസ്സിയെ പോലെയല്ല എന്നുള്ളത് നിങ്ങൾ ആദ്യം മനസ്സിലാക്കണം.മൂന്നോ നാലോ ആളുകളെ ഡ്രിബിൾ ചെയ്തു മറികടന്നുകൊണ്ട് ഗോൾ നേടി കളിയുടെ ഗതി തന്നെ നിർണയിക്കാൻ കപ്പാസിറ്റിയുള്ള താരമാണ് മെസ്സി.എന്നാൽ ഹാലന്റ് അങ്ങനെയല്ല.അദ്ദേഹത്തിന് ടീമിനെ ആവശ്യമാണ് ‘പെപ് പറഞ്ഞു.
🗣️Pep Guardiola to @footballdaily :
— PSG Chief (@psg_chief) February 25, 2023
“It’s my job to tell the players to find Haaland more in games, he needs the team to score the goals. He’s not like Messi who can get the ball and decide to dribble 3-4 players and decide the game by himself. “
🐐 pic.twitter.com/Hk8VbRLt35
മികച്ച പ്രകടനമാണ് ഈ സീസണിൽ ഏർലിംഗ് ഹാലന്റ് നടത്തുന്നത് എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഇല്ല.യൂറോപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഈ സിറ്റി താരമാണ്.26 ഗോളുകളാണ് അദ്ദേഹം പ്രീമിയർ ലീഗിൽ നേടിയിട്ടുള്ളത്.കൂട്ടത്തിൽ 4 അസിസ്റ്റുകളും ഉണ്ട്.